Image

NEFT വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആര്‍ബിഐ

Published on 17 May, 2021
NEFT വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആര്‍ബിഐ
മുംബൈ: ഓണ്‍ലൈന്‍ വഴി പണമയക്കുന്നതിനുള്ള സങ്കേതമായ നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്സ് ട്രാന്‍സ്‍ഫര്‍ (എന്‍ഇഎഫ്ടി) മേയ് 23ന് 14 മണിക്കൂറോളം മുടങ്ങുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മേയ് 22ന് ബിസിനസ് അവസാനിച്ചശേഷം സാങ്കേതിക നവീകരണം നടക്കുന്നതിനാലാണ് പിറ്റേന്ന് തടസ്സം നേരിടുകയെന്ന് ആര്‍ബിഐ അറിയിച്ചു.

മേയ് 23 ഞായറാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ എന്‍ഇഎഫ്ടി സേവനം ലഭ്യമാകില്ല. ചിലപ്പോള്‍ സമയം നീണ്ടേക്കാം. എന്നാല്‍, ഈ സമയത്തും റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍‌ടി‌ജി‌എസ്) സൗകര്യം പതിവുപോലെ തുടരും. ആര്‍‌ടി‌ജി‌എസില്‍ സമാനമായ സാങ്കേതിക നവീകരണം ഏപ്രില്‍ 18ന് പൂര്‍ത്തിയായിരുന്നു.

നിലവില്‍ ഏഴുദിവസവും 24 മണിക്കൂറും എന്‍ഇഎഫ്ടി വഴി ഓണ്‍ലൈനായി പണമിടപാട് നടത്താന്‍ സൗകര്യമുണ്ട്. അരമണിക്കൂര്‍ കൂടുമ്ബോള്‍ ബാച്ചുകളായാണ് പണം അക്കൗണ്ടുകളില്‍ വരവുവെയ്ക്കുക. എന്‍ഇഎഫ്ടി വഴി എത്രതുകവേണമെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക