Image

സൗദി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചു; ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും

Published on 17 May, 2021
സൗദി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചു; ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും
റിയാദ്: കൊവിഡ് കാരണം അടച്ചിട്ട കര, വ്യോമ, നാവിക പാതകള്‍ സൗദി അറേബ്യ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അതിര്‍ത്തികള്‍ തുറന്നത്. ബഹ്റയ്‌നുമായി സൗദിയെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേയിലാണ് ഏറ്റവുമധികം യാത്രക്കാരെത്തിയത്. രാത്രി 11 മണിയോടെ തന്നെ സ ൗദി പൗരന്മാരുടെ കാറുകളുടെ നീണ്ട നിരയായിരുന്നു. 18 വയസ്സിന് മുകളിലുള്ളവരെയും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവരെയും മാത്രമാണ് ബഹ്റൈന്‍ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്.

യാത്രാ വിലക്കില്ലാത്ത രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസ് പുനരാരംഭിരംഭിച്ചു. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് ആദ്യവിമാനം പറന്നുയര്‍ന്നത് ബോസ്നിയന്‍ തലസ്ഥാനമായ സരാജാവോയിലേക്കായിരുന്നു. നേരത്തെ അറിയിച്ച പോലെ തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പ്രകാരമാണ് എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര അനുവദിച്ചത്. ടിക്കറ്റുള്ളവര്‍ക്ക് മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ളതിനാല്‍ വിമാനസര്‍വ്വീസ് തുടങ്ങിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക