Image

22 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ അബുദാബിയില്‍ ക്വാറന്റീന്‍ ഒഴിവാക്കും

Published on 17 May, 2021
22 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ അബുദാബിയില്‍ ക്വാറന്റീന്‍ ഒഴിവാക്കും
അബുദാബി: ഗ്രീന്‍ പട്ടികയില്‍ ഇടംപിടിച്ച 22 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ അബുദാബിയില്‍ ക്വാറന്റീന്‍ ഒഴിവാക്കും. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍നിന്നു കരകയറുന്നതുവരെ ഇന്ത്യക്കാര്‍ കാത്തിരിക്കേണ്ടിവരും.

കഴിഞ്ഞ ഏപ്രില്‍ 24 ന് നിലവില്‍ വന്ന ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്കു നീട്ടിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് താല്‍ക്കാലികമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് യഥാസമയം വേണ്ട മാറ്റം വരുത്തുമെന്നും അബുദാബി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക