Image

ഇന്ത്യയില്‍ 2.63 ലക്ഷം പുതിയ കോവിഡ് രോഗികളും 4340 മരണവും

Published on 17 May, 2021
ഇന്ത്യയില്‍ 2.63 ലക്ഷം പുതിയ കോവിഡ് രോഗികളും 4340 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുമ്പോള്‍ മരണസംഖ്യ കുതിച്ചുയരുന്നു. തിങ്കളാഴ്ച 263,045 പേര്‍ രോഗികളായപ്പോള്‍ 4,340 പേര്‍ മരിച്ചു. ആകെ രോഗികള്‍ 25,227,970ല്‍ എത്തി. 278,751ആണ് ആകെ മരണം. 21,590,003 പേര്‍ രോഗമുക്തരായി. 3,359,216 പേര്‍ ചികിത്സയിലുണ്ട്. 

അമേരിക്കയില്‍ 33,721,991 പേര്‍ കോവിഡ് ബാധിതരായപ്പോള്‍ 600,245 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 15,627,475 പേര്‍ േരാഗികളായി. 435,823 പേര്‍ മരിച്ചു. ്രഫാന്‍സില്‍ 5,877,787 രോഗികളുണ്ട്. 107,616 ആണ് ആകെ മരണം. തുര്‍ക്കിയില്‍ 5,127,548 പേരിലേക്ക് കോവിഡ് എത്തി. 44,983 പേര്‍ മരണമടഞ്ഞു. 

ലോകത്താകെ 164,129,762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,400,601 പേര്‍ മരിച്ചു. 142,809,323 ആണ് രോഗമുക്തരുടെ എണ്ണം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക