Image

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

(ഫോമാ ന്യൂസ് ടീം) Published on 21 May, 2021
ഫോമാ കോവിഡ് സഹായ പദ്ധതിക്ക്  സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് കേരളത്തിലെ ജനങ്ങള്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ കേരളത്തെ കോവിഡ് മുക്തമാക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയായി, ഫോമായുടെ നേതൃത്വത്തില്‍  വെന്റിലേറ്ററുകളും, ഓക്‌സിജന്‍ കോണ്‌സെന്‌ട്രേറ്ററുകളും ഉള്‍പ്പടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തി വരികയാണ്. ഫോമയുടെ ജീവ കാരുണ്യ പ്രവര്‍ത്തികളില്‍ അമേരിക്കയിലെയും, കാനഡയിലെയും നിരവധി മലയാളി സംഘടനകളും, തോളോട് തോള്‍ ചേര്‍ന്ന് ഫോമയുടെ ജീവന്‍ രക്ഷാ ശ്രമങ്ങള്‍ക്ക് കരൂത്ത് പകരുന്നതിന് പണവും, ജീവന്‍ രക്ഷാ ഉപകരണങ്ങളും സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

അത്ഭുതപൂര്‍വ്വമായ സഹകരണമാണ് അംഗസംഘടനകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ജില്ലകളിലുമുള്ള ഗവണ്മെന്റ് ഹോസ്പിറ്റലുകള്‍ക്കാണ് ഈ ഉപകരണങ്ങള്‍ ലഭിക്കുക. നൂറു ശതമാനവും സൗജന്യ ചികിത്സയായിരിക്കും ഇതിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്ക്  ലഭ്യമാകുക.

കേരളത്തെ സഹായിക്കാനുള്ള ഫോമയുടെയും, അംഗസംഘടനകളുടെയും ശ്രമങ്ങളില്‍ എല്ലാ മലയാളികളും ഭാഗഭാക്കാവുകയും, ഉദാരമായ സംഭാവനകളും, ജീവന്‍ രക്ഷാ ഉപകരണങ്ങളും നല്‍കി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും,  ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ്മാരായ സുജനന്‍ പുത്തന്‍ പുരയില്‍ (ന്യൂ ഇംഗ്ലണ്ട് റീജിയന്‍), ഷോബി ഐസക് (ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍), ബിനോയ് തോമസ്

(ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍), ബൈജു വര്‍ഗ്ഗീസ്,(മിഡ് അറ്റലാന്റിക് റീജിയന്‍),തോമസ് ജോസ് (കാപിറ്റല്‍ റീജിയന്‍), ബിജു ജോസഫ് (സൗത്ത് ഈസ്റ്റ്  റീജിയന്‍), വിത്സണ്‍ ഉഴത്തില്‍ (സണ്‍ഷൈന്‍ റീജിയന്‍), ബിനോയ് ഏലിയാസ് ( ഗ്രേറ്റ് ലേക്‌സ് റീജിയന്‍) ,ജോണ്‍ പാട്ടപതി (സെന്‍ട്രല്‍ റീജിയന്‍), ഡോക്ടര്‍ സാം ജോസഫ് (സതേണ്‍ റീജിയന്‍), ജോസ വടകര (വെസ്‌റ്റേണ്‍ റീജിയന്‍), ബിജു കട്ടത്തറ (അറ്റ് ലാര്‍ജ് റീജിയന്‍)  എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.


Join WhatsApp News
അന്തപ്പൻ 2021-05-21 14:17:39
എപ്പോഴും 6 പിടികിട്ടാപുള്ളികളുടെ പേരും ഫോട്ടോയും വന്നുകൊണ്ടിരുന്നാൽ പോരല്ലോ. ഇത് നന്നായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക