Image

ജനപക്ഷത്താണ് വി.ഡി.സതീശൻ (കളത്തിൽ വർഗീസ് )

Published on 28 May, 2021
ജനപക്ഷത്താണ് വി.ഡി.സതീശൻ  (കളത്തിൽ വർഗീസ് )
കേരളത്തിലെ പ്രതിപക്ഷ ധർമ്മമെന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ഒരു പ്രതിപക്ഷ നേതാവിന്റെ പിന്മുറക്കാരനായി കേരളം നിയമസഭയുടെ പുതിയ പ്രതിപക്ഷ നേതാവായ വി.ഡി.സതീശൻ കോൺഗ്രസ് പ്രവർത്തകരുടെ എക്കാലത്തെയും ആവേശമാണ് .  വി .ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടുള്ള തീരുമാനമുണ്ടായപ്പോൾ  അക്ഷരാർത്ഥത്തിൽ അതൊരു പുതിയ ചരിത്ര നിർമ്മിതിയിലേക്കുള്ള കാൽവെയ്പ്പ് തന്നെയായിരുന്നു. പറവൂർ മണ്ഡലത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട എം എൽ എ വി ഡി സതീശൻ കോൺഗ്രസ്‌ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോൾ ഇതുവരെയുണ്ടായിരുന്ന പല ആശയക്കുഴപ്പങ്ങളും  കോൺഗ്രസ്‌ പാർട്ടിയെ വിട്ടൊഴിയുമെന്ന് നിസ്സംശയം പറയാം.ലോകം മുഴുവനുള്ള കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതും അതാണ് .

ഒരു പ്രതിപക്ഷ നേതാവിന്റെ എല്ലാ കർത്തവ്യങ്ങളും പാലിക്കും എന്ന ഉറച്ച നിലപാടോടെയാണ് അദ്ദേഹം ഹൈക്കമാന്റിന്റെ തീരുമാനങ്ങളെ കൈക്കൊണ്ടത്. ഏത് വിഷയത്തിലും കൃത്യമായ നിലപാടുകൾ കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള ആ മനുഷ്യൻ രണ്ടാം പിണറായി സർക്കാരിന്റെ ഓരോ നടത്തതിന്റെ സൂക്ഷ്മതകളെയും ഭംഗിയിൽ വീക്ഷിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. മിതത്വമായ നിലപാടുകളാണ് വി ഡി സതീശനെ മറ്റു രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരുപക്ഷെ ചെന്നിത്തലയ്ക്ക് കഴിയാതെ പോയതും അതേ മിതത്വം തന്നെയായിരുന്നു.

നിയമ ബിരുദധാരിയാണ് വി ഡി സതീശൻ.  ഒരു പ്രതിപക്ഷ നേതാവിന് വേണ്ട എല്ലാ മികവുകളും മേന്മകളും നിറഞ്ഞ മനുഷ്യൻ. ഒരു വലിയ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വച്ചത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു വി ഡി സതീശൻ. കടന്നുവന്ന രാഷ്ട്രീയ ജീവിത സാഹചര്യങ്ങളിൽ നിന്ന് വി ഡി സതീശൻ എന്ന രാഷ്ട്രീയ നേതാവ് രൂപപ്പെടുത്തിയ ആർജ്ജവം തന്നെയാണ് ഈ പ്രതിപക്ഷ സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിനുള്ള ഏറ്റവും വലിയ യോഗ്യത.

കോൺഗ്രസിലെ തലമുറമാറ്റത്തിന്റെ ആവശ്യകതകൾ ശക്തമായി ഉയർന്നു കേൾക്കുമ്പോഴാണ് വി ഡി സതീശൻ എന്ന മികച്ച രാഷ്ട്രീയ നേതാവ് മുഖ്യധാരയിലേക്ക് വരേണ്ടത്തിന്റെ അവശ്യകത ശക്തമാകുന്നത്.  പ്രതിപക്ഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തനം വരും കാല കേരള രാഷ്ട്രീയത്തിൽ ചർച്ചചെയ്യപ്പെടുമെന്നുറപ്പാണ്.അഞ്ചു തവണ പറവൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം  നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിൽ അത് തന്നെയാണ് പ്രതിപക്ഷനേതാവായി നിയമസഭയിൽ തിളങ്ങാനുള്ള  അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യത .എന്നും ജനങ്ങൾക്കൊപ്പം നിലകൊണ്ട അദ്ദേഹത്തിന്റെ നിലപാടുകൾ അങ്ങനെ തന്നെ തുടരുകയും ചെയ്യുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ,കോൺഗ്രസ് പ്രസ്ഥാനത്തിന് നിരവധി പ്രതീക്ഷകളാണ് സമ്മാനിക്കുന്നത് .ഈ സ്ഥാനലബ്ദിയിൽ ശോഭിക്കുവാനും ,സർക്കാരിന് ചൂണ്ടു പലകയായി നിലകൊള്ളുവാനും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുവാനും അദ്ദേഹത്തിനുസാധിക്കട്ടെ എന്നും
 ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പേരിൽ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു


ജനപക്ഷത്താണ് വി.ഡി.സതീശൻ  (കളത്തിൽ വർഗീസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക