America

താരാട്ട് (മനു.ആർ, കഥാ മത്സരം)

Published

on

"ഉണ്ണി നീ വാ, കുളിക്കണം. അമ്മയെ കാണണ്ടേ..’ എണീക്ക്, വാ ". കട്ടിലിൽ മഞ്ചാടിക്കുരു എണ്ണിക്കൊണ്ട് ഉണ്ണി കിടന്നു. ഉണ്ണിയുടെ വല്യമ്മ അവനെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിക്കാൻ നോക്കുകയാണ്. "എന്താ നീ പറഞ്ഞാൽ കേൾക്കാത്തത് മോനെ. വല്യമ്മ പറയുന്നത് കേൾക്ക്. എഴുന്നേൽക്ക് ഉണ്ണി"  വല്യമ്മയുടെ കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടിരുന്നു. വിഷമം സഹിക്കാതെ വന്നപ്പോൾ വല്യമ്മ പൊട്ടിക്കരഞ്ഞു. "എന്താ രാജി  ഇത്. നീ അങ്ങോട്ട് ചെന്നേ". വല്യച്ഛൻ വന്ന് വല്യമ്മയെ ഉണ്ണിയുടെ മുറിയിൽ നിന്നും കൊണ്ട് പോയി. അവർ നടന്ന് പോകുന്നത് നോക്കി കിടന്നു ഉണ്ണി. എന്നിട്ട് മഞ്ചാടിക്കുരു ഓരോന്ന് എണ്ണിക്കൊണ്ടിരുന്നു. 
 
വീടിന്റെ ഉമ്മറത്ത് ആളുകളുടെ തിരക്ക് കൂടിക്കൂടി വന്നു. ഉണ്ണിയുടെ അമ്മയുടെ മൃതദേഹം ഉമ്മറത്തു തന്നെ വെച്ചിട്ടുണ്ട്. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. മരുന്നുകൾക്ക് ഒന്നും അവരെ രക്ഷിക്കാനായില്ല. അമ്മയുടെ അരികിൽ തന്നെ അച്ഛനും ഇരിപ്പുണ്ട്. അയാൾ കരയുന്നില്ല.അമ്മയുടെ മുഖത്ത് തന്നെ നോക്കി ഇരിക്കുകയാണ്. ചുറ്റും അവരുടെ ബന്ധുക്കൾ ഒക്കെ ഇരിക്കുകയും നിക്കുകയും ഒക്കെ ചെയ്യുന്നു.
 
പ്രണയിച്ച് വിവാഹം ചെയ്തവരാണ് അവർ. ഒരു നിമിഷം പോലും പിരിഞ്ഞു ജീവിക്കാത്തവർ. എന്നാൽ ഇന്ന് ഈ നേരം അയാളുടെ ഹൃദയം ഇടിക്കുന്നുണ്ട് എന്നെ ഉള്ളു. ശരീരം മരണതുല്യമായി തന്നെ ആണ്. ഉണ്ണിയോട് എന്ത് പറയും. അമ്മ ഇല്ലാതെ ഉണ്ണിക്കും ജീവിക്കാൻ പറ്റില്ല. ലോകത്ത് അവൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മയെ ആണ്. അമ്മയുടെ കൂടെ പാടത്തും പറമ്പിലും വീട്ടിലും ഒക്കെ കളിച്ച് നടക്കുന്നതാണ് അവന് ഏറ്റവും ഇഷ്ട്ടം. കൂട്ടുകാരുടെ അടുത്ത് പോലും അവൻ വളരെ കുറച്ച് സമയമേ ചിലവിടൂ. മഞ്ചാടിക്കുരു വെച്ച് അവർ ഒളിച്ചും പാത്തും കളിക്കും. അമ്മ നൃത്തം ചെയ്യുന്നത് നോക്കി ഇരിക്കും. അമ്മയുടെ മടിയിൽ തല വെച്ച് അവൻ ഗസലുകൾ കേൾക്കും. അമ്മ പാചകം ചെയ്യുമ്പോൾ കൂടെ കൂടും. ജാനകി പശുവിന്റെ പാൽ കറക്കുമ്പോൾ ഒരു കവിൾ അതിൽ നിന്നും കുടിക്കും. പുളിമരത്തിൽ ഊഞ്ഞാലാടും. കാവിൽ വിളക്ക് വെക്കും. ഇതെല്ലാം ഉണ്ണി എപ്പോഴും ചെയ്യുന്ന കാര്യങ്ങൾ ആണ്.എല്ലാം തന്നെ ഉണ്ണിക്ക് വേണ്ടി അവൾ ചെയ്തിരുന്നു. ഇനി എന്ത് ചെയ്യും എന്ന് അയാൾക്ക് ഒരു എത്തും പിടിയും ഇല്ലായിരുന്നു.
 
 
"കൃഷ്ണാ, എന്നാൽ പിന്നെ വെച്ച് താമസിപ്പിക്കണ്ട. നമുക്ക് കർമങ്ങൾ ചെയ്ത് തുടങ്ങിയാലോ," വല്യച്ഛൻ പറഞ്ഞു. കൃഷ്ണൻ ഒന്ന് മൂളി ."നീ പോയി ഒന്ന് ഉണ്ണിയെ വിളിച്ചുകൊണ്ട് വരുമോ," വല്യച്ഛൻ ചോദിച്ചു. കണ്ണിൽ നിന്നും ഇറ്റ് വീഴാതെ ഉളള കണ്ണുനീർ. കണ്ണിൽ തളം കെട്ടി കിടക്കുന്ന വേദനയുടെ കണ്ണുനീർ. കൃഷ്ണൻ വല്യച്ഛനെ നോക്കി,  "ഞാൻ എങ്ങനെ അവനെ..ഞാൻ എങ്ങനെയാ അവനെ,"  അത് പറഞ്ഞുകൊണ്ട് കൃഷ്ണൻ വല്യച്ഛനെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. 
 
ഉണ്ണി മഞ്ചാടിക്കുരു എണ്ണിക്കൊണ്ട് തന്നെ ഇരുന്നു. ഉണ്ണിയുടെ മുറിയിലേക്ക് കൃഷ്ണൻ കേറി വന്നു. നടന്ന് വരുന്ന കൃഷ്ണനെ ഒന്ന് നോക്കി  എന്നിട്ട് ഉണ്ണി മഞ്ചാടിക്കുരു ഒരെണ്ണം എടുത്ത് കയ്യിൽ പിടിച്ചു  ."മോനെ ഉണ്ണി, അച്ഛന്റെ കൂടെ വാ താഴോട്ട്. നമുക്ക് അമ്മയെ കാണാം.അമ്മയെ മോന് കാണണ്ടേ," കൃഷ്ണൻ പറഞ്ഞു. ഉണ്ണി മഞ്ചാടിക്കുരുവിൽ മുറുക്കി പിടിച്ചു. കൃഷ്ണന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു. ഒരു കൈ പൊക്കി അത് തുടച്ചുകൊണ്ട് ഉണ്ണിയെ എടുത്തു. "വാ നമുക്ക് അമ്മയെ കാണാം. എന്നിട്ട് അമ്മക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുക്കാം. അമ്മക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അമ്മയെ നമുക്ക് ദൈവത്തിന്റെ അടുത്തോട്ട് വിടാം".
 
ഉണ്ണിയെ മുറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് കൃഷ്ണൻ പൊട്ടിക്കരഞ്ഞു.അയാളുടെ കരച്ചിൽ താഴെ കൂടിനിന്നവർക്ക് വരെ കേൾക്കാമായിരുന്നു. ചിത ഒരുക്കിക്കൊണ്ടിരുന്ന ആൾ വരെ അത് ഒന്ന് നിർത്തി എന്നിട്ട് കരച്ചിൽ കേൾക്കുന്ന മുറിയുടെ ജനലിലേക്ക് നോക്കി. വല്യമ്മയും വല്യച്ഛനും വാവിട്ട് കരഞ്ഞു. മേമയും ചിറ്റയും ചിറ്റപ്പനും, കൗസല്യ ചേച്ചിയും, അരവിന്ദനും അഞ്ജലിയും ഒക്കെ നെഞ്ച് തകർന്ന് ഉമ്മറത്ത് നിന്നു. ഉണ്ണിയുടെ കയ്യിൽ നിന്നും മഞ്ചാടിക്കുരു നിലത്ത് വീണു. കൃഷ്ണൻ അവനെ എടുത്ത് കൊണ്ട് ഉമ്മറത്തു വന്നു. കൃഷ്ണന്റെ തോളിൽ കിടന്ന് ഉണ്ണി ഉമ്മറത്ത് നിൽക്കുന്നവരെയും പറമ്പിൽ നിൽക്കുന്നവരെയും നോക്കി.  എല്ലാവിടെയും മൗനം. പ്രകൃതി വരെ നിശ്ചലം. അവനെ നിലത്ത് നിർത്തി മനസില്ലാ മനസോടെ വെള്ള പുതച്ച് കിടക്കുന്ന അമ്മയെ അവൻ നോക്കി. തലക്ക് മേൽ വിളക്ക്. തേങ്ങയിൽ കത്തുന്ന തിരികൾ. അമ്മ എന്നത്തേലും സുന്ദരി ആണ് ഇന്ന്. ഒന്നും മിണ്ടാതെ അവൻ അമ്മയുടെ കാൽ ചുവട്ടിൽ ഇരുന്നു. അവന്റെ ഇരുപ്പ് കണ്ടു നിന്നവർക്കൊക്കെ സഹിക്കാൻ പറ്റാതെ പലരും മുഖം വെട്ടിച്ചു. പലരും അവിടെ നിന്നും മാറി.
 
ചിലർ അവൻ എന്ത് ചെയ്യും എന്ന് ഓർത്തിരുന്നു. വീടിന്റെ മുറ്റത്തുള്ള മാവ് ഇല്ല. അത് വെട്ടി എന്ന് ഉണ്ണി കണ്ടു. അമ്മയുടെ കൂടെ ഒളിച്ച് കളിക്കുമ്പോൾ അവൻ പാത്തിരിക്കുന്ന മാവ് ആയിരുന്നു അത്. ഉണ്ണി അമ്മയെ നോക്കി. "അച്ഛാ അമ്മക്ക് ഈ പൊട്ട് ഇഷ്ട്ടമല്ല. വേറെ പൊട്ട് ആണ് അമ്മ തൊടുന്നത്," കൃഷ്ണന്റെ നെഞ്ച് പിടഞ്ഞു ."വല്യമ്മേ എന്റെ മുറിയിൽ ഇരിപ്പുണ്ട്". വല്യമ്മ പൊട്ട് കൊണ്ടുവന്നു. ഉണ്ണി എഴുന്നേറ്റ് അമ്മക്ക് പൊട്ട് തോട്ടു കൊടുത്തു. നെറ്റിയിൽ ഉമ്മ വെച്ച് അമ്മയുടെ നെഞ്ചിൽ തല വെച്ച് കിടന്നു. അവനെ ഉറക്കാൻ അമ്മ പാടിയിരുന്ന താരാട്ട് പാടി. എല്ലാം നിശ്ചലമായ ആ മന്നിൽ അവന്റെ താരാട്ട് മാത്രം നിറഞ്ഞു കേട്ട് കൊണ്ടിരുന്നു.
-----------------
 
മനു ആർ 
ആലപ്പുഴ സ്വദേശി. സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയിൽ പരസ്യ കമ്പനി നടത്തുന്നു. 
ഒട്ടേറെ ചെറുകഥകൾ എഴുതിയിട്ടുണ്ട്. ഒരെണ്ണം പുസ്തകത്തിലും പ്രസിദ്ധീകരിച്ചു 
 

Facebook Comments

Comments

  1. Jeevan Sruthy

    2021-06-01 01:34:10

    നിങ്ങളുടെ കഥകൾക്ക് ജീവനുണ്ട് ❤️

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

View More