-->

kazhchapadu

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

Published

on

'നാളെ ഓണമല്ലേ, എനിക്ക് വീട്ടിൽ പോകണം ഡോക്ടറേ,' അച്ഛന്റെ പെട്ടെന്നുള്ള ആവശ്യം കേട്ടപ്പോൾ ഡോക്ടർ എന്റെ മുഖത്തേക്ക് നോക്കി. ഉള്ളിലെ വേദന പുറത്തുകാട്ടാതെ ഞാൻ അച്ഛനോട് പറഞ്ഞു. 'അസുഖം മാറട്ടെ അച്ഛാ, നമുക്ക് പോവാം'. 

തൃശൂർ മെഡിക്കൽ കോളേജിലെ ക്യാൻസർ വാർഡിൽ ഞങ്ങൾ എത്തിയിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച്  ദിനങ്ങൾ കഴിഞ്ഞു. മരുന്നിന്റെ രൂക്ഷ ഗന്ധവും തീരാവേദനയും മാത്രമുള്ള ദിനങ്ങൾ. സുഖദുഃഖങ്ങൾ കൂടിക്കലർന്നതാണ് ജീവിതം എന്ന് ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും സുഖമെന്ന മാരക ലഹരി ഞാനുമായി പിണക്കത്തിലാണെന്ന  സത്യം എനിക്ക് ബോധ്യമായി. പകലിന്റെ  വെളിച്ചമില്ലാത്ത അർദ്ധരാത്രികളാണ് ചുറ്റും.

'നമുക്ക് പോവാം മോനേ, ചാവുന്നെങ്കിൽ വീട്ടിൽ കിടന്നിട്ടാവാം. എനിക്കെന്തായാലും ഓണത്തിന് വീട്ടിൽ എത്തണം.' അച്ഛന്റെ പിടിവാശിക്ക് മുന്നിൽ എന്റെ മനസ്സലിഞ്ഞു. വയ്യ, ഒരു മാറ്റം വേണം. മനം മടുപ്പിക്കുന്ന ഈ രൂക്ഷ ഗന്ധത്തിൽ നിന്ന്. ഡോക്ടറുടെ അനുവാദവും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു.

വീടിന്റെ പടി കടന്നതും അച്ഛന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു. സംസാരം പിന്നെ ഓണസദ്യയെ കുറിച്ചും ഓണക്കോടിയെകുറിച്ചും  മാത്രമായി. ഇന്നലെവരെ കിടക്കയിൽ പാതിമയക്കത്തിൽ കിടന്നിരുന്ന അച്ഛനാണോ ഇത്? എന്റെ മനസ്സിൽ അത്ഭുതവും സന്തോഷവും നിറഞ്ഞു. എന്തായാലും ഈ ഓണം കേമം ആക്കണം.

ഞാൻ വേഗം പോയി ഒരു ഓണക്കോടി വാങ്ങിച്ചു വന്നു. ഓർമ്മ വെച്ച കാലം മുതൽ അച്ഛനാണ് ഓണക്കോടി വാങ്ങാറുള്ളത്. ഉത്രാടത്തിന് അച്ഛൻ വരുന്നത് നോക്കി ഞങ്ങൾ ഉമ്മറത്ത് തന്നെ ഉണ്ടാവും. അച്ഛൻ ഓരോ പൊതിയെടുത്ത് തുറന്നു ഞങ്ങൾക്ക് തരും. വീട്ടിൽ പിന്നെ ഉത്സവമാണ്. തിരുവോണദിവസം ഓണസദ്യ ഉണ്ട് ഞങ്ങൾ കളിക്കാനിറങ്ങുമ്പോൾ അച്ഛൻ വിളിച്ചു പറയും ' കോടി മുണ്ടാണ്, കേടാക്കണ്ട  '
എത്ര സുന്ദരമായ ദിനങ്ങൾ. ഇന്നലെ കഴിഞ്ഞു പോയ ഇന്നിന്റെ ഓർമകളായി മനസ്സിൽ തെളിഞ്ഞു വന്നു. 

ഓണ സദ്യ ഉണ്ണുമ്പോൾ അച്ഛൻ വളരെയധികം സന്തോഷവാനായിരുന്നു. കാൻസർ തന്റെ ഉദരത്തെ കരണ്ട്  തിന്നുകയാണെന്ന കാര്യം അച്ഛൻ അറിഞ്ഞിരുന്നില്ല. അച്ഛൻ ഓരോ കറിയും ആസ്വദിച്ചു കഴിച്ചു. നാട്ടു വർത്തമാനങ്ങൾ പറഞ്ഞു. ഭക്ഷണശേഷം എല്ലാവരും ടിവിയിലെ ഓണ പരിപാടികളുടെ മുന്നിലായി. അച്ഛൻ എല്ലാം വീക്ഷിച്ച് ചാരുകസേരയിൽ കിടന്നിരുന്നു. കുറച്ചുകഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ അച്ഛൻ മയക്കത്തിലേക്ക് വഴുതി വീണു കഴിഞ്ഞിരുന്നു.

 നാലുമണിയായപ്പോഴാണ് കേശവ മാമ കയറിവന്നത്. 'എന്താ ഉറങ്ങാണോ? '  എന്ന് ചോദിച്ച് മാമ സംസാരമാരംഭിച്ചു. അച്ഛൻ ഗാഢനിദ്രയിൽ തന്നെ. ആ ക്ഷീണിച്ച കണ്ണുകൾ ഇനി തുറക്കുകയില്ലെന്ന സത്യം കുറച്ചു കഴിഞ്ഞാണ് ഞങ്ങൾക്ക് മനസ്സിലായത്.

പ്രിൻസിപ്പാളുടെ നിർബന്ധത്തിനു വഴങ്ങി 'അധ്യാപകരുടെ കലോത്സവ'ത്തിന് വന്നിരിക്കുകയാണ് ഇന്ന് താൻ. കുട്ടികളെ യുവജനോത്സവത്തിൽ  കൊണ്ടുപോയ അനുഭവമേ സത്യത്തിൽ എനിക്കുള്ളൂ. എന്നാലിതാ ഈ വർഷം മുതൽ അധ്യാപകർക്കും കലോത്സവം വന്നിരിക്കുന്നു. കാലത്തിന് വന്ന മാറ്റം!

സാഹിത്യം കുറച്ചൊക്കെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു എന്നതിൽ കവിഞ്ഞ് ഒരു അനുഭവസമ്പത്തും എനിക്കില്ല. പക്ഷേ ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. എല്ലാ അധ്യാപകരേയും കൊണ്ടുപോകേണ്ട ചുമതലയും എന്റെ തലയിലായി. മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ എന്നുകരുതി ' കഥയെഴുത്ത് മത്സര'ത്തിന് പേരും കൊടുത്തു. 

'ഓണസ്മൃതികൾ' 'എന്ന വിഷയം കേട്ടപ്പോൾ തന്നെ ഞാൻ അമ്പരന്നു. ഓണത്തെക്കുറിച്ചുള്ള നല്ല ഓർമകളിലേക്ക് എന്റെ മനസ്സ് സഞ്ചരിച്ചു. പക്ഷേ ഒന്നും തെളിഞ്ഞു വന്നില്ല. ഓണം എനിക്ക് ദുഃഖത്തിന്റെ,  വേർപാടിന്റെ  ദിനമാണ്. നഷ്ടസ്മൃതികളായ മഹാബലിയോടൊപ്പം എന്റെ അച്ഛനും ഉണ്ട്. മാവേലി തമ്പുരാനോടൊപ്പം അച്ഛനും ഞങ്ങളെ കാണാൻ വരുന്നുണ്ടോ? ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ എഴുതണമോ എന്ന് ഞാൻ ആദ്യം ശങ്കിച്ചു. എഴുതുക തന്നെ. പേനയെടുത്ത് മുന്നിലിരിക്കുന്ന വെള്ള പേപ്പറിലേക്ക് ഞാൻ എന്തെല്ലാമോ എഴുതി. ഇനിയും പത്തു  മിനിറ്റ് ബാക്കി, എഴുതിയത് വായിക്കാനോ അവിടെ ഇരിക്കാനോ പിന്നെ എനിക്ക് സാധിച്ചില്ല. മനസ്സിലെ തീരാവേദന ചുറ്റുമുള്ളവർ അറിയല്ലേ എന്നുകരുതി ഞാൻ വേഗം എഴുന്നേറ്റ് പേപ്പർ ടീച്ചറെ  ഏൽപ്പിച്ചു.

ഉള്ളിൽ സങ്കട തിരമാലകൾ അലയടിക്കുന്ന  ശബ്ദം ആരും അറിയാതിരിക്കാൻ ഞാൻ തല താഴ്ത്തി വേഗം പുറത്തേക്ക് നടന്നു.

 കവിളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ ആരും കാണാതെ തുടച്ചു.

 ഓർമ്മകൾ എന്നും നഷ്ട സുഗന്ധങ്ങളാണ്...

 ഓർമ്മകൾക്ക് മരണമില്ല!
--------------
Shyji M K
Vellithiruthy, Marathamcode

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

View More