മെല്‍ബണ്‍: കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്ററും ഒഐസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് തോമസിന്റെ (ലാലുച്ചായന്) സഹോദരന് കീക്കൊഴൂര്‍ തോട്ടത്തില്‍ (പൈങ്ങാട്ട്) ജോര്‍ജ് സണ്ണി മീന്‍ പിടിക്കുന്നതിനിടെ പന്പാനദിയില്‍ മുങ്ങി മരിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ചെറുവള്ളവുമായി പന്പാനദിയില്‍ തനിയെ മീന്‍ പിടിക്കാന്‍ പോയ സണ്ണിയെ വലയില്‍ കുരുങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കാലില്‍ വലകുടുങ്ങി മരിച്ചതാകാമെന്ന് സംശയിക്കുന്നു. കാട്ടൂര്‍ അന്പലത്തിന് മുന്പിലെ മൂട്ടില് കുരുങ്ങി വള്ളവും വലയും കിടക്കുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദ്ദേഹം കോഴഞ്ചേരി ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പിരിശോധനയും പോസ്റ്റ് മോര്‍ട്ടവും നടത്തി. ശവസംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച 8 രാവിലെ 11ന് കീക്കൊഴൂര്‍ മാര്‍തോമാ പള്ളിയില്‍.. പരേതനായ പി.ടി. ജോര്‍ജിന്റെയും തങ്കമ്മ ജോര്‍ജിന്റെയും മകനാണ് ജോര്‍ജ് സണ്ണി. ഭാര്യ: ഗ്രേയ്സി. മക്കള്‍: സുജി, സിജി. മരുമക്കള്‍: ഷാലിയ, സുജു. മറ്റുസഹോദരന്‍: മോനി (പൂനെ).
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്