Image

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

(ഫോമാ ന്യൂസ് ടീം) Published on 09 June, 2021
ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

"ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ" എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകുന്നതിനായുള്ള ഫോമയുടെ ശ്രമങ്ങൾക്ക് പിന്തുണയായി ശ്രീ.സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു.  അരിസോണയിലെ സൺഷൈൻ റെസിഡൻഷ്യൽ ഹോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഉടമസ്ഥനുമാണ് ശ്രീ സൈമൺ കോട്ടൂർ. 

1999 ൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവ്വീസിന്റെ എക്സപ്ഷനൽ സർവീസ് അവാർഡും, 2013 ൽ ഡിഫൻസ് സെക്രട്ടറിയുടെ പാട്രിയോട്ടിക് എംപ്ലോയർ അവാർഡും കരസ്ഥമാക്കിയിട്ടുള്ള ശ്രീ സൈമൺ കോട്ടൂർ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. 

ഫോമയുടെ ജനസേവന പ്രവർത്തനങ്ങൾ ലോക മലയാളികളുടെ ഇടയിൽ പ്രശംസനീയമാണെന്നും ഫോമയുടെ പ്രവർത്തനങ്ങളോട് സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സൈമൺ കോട്ടൂർ അറിയിച്ചു. 

ഫോമയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാനുള്ള രണ്ടാം ഘട്ട ശ്രമങ്ങൾ പുരോഗമിക്കുകയാണ് . കൂടുതൽ പേർ വെന്റിലേറ്ററുകളും, മറ്റു അനുബന്ധ ജീവൻ രക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂൺ 30 നകം ആവശ്യമായത്ര ഉപകരണങ്ങൾ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഫോമാ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. 

ഫോമയുടെ പ്രവർത്തങ്ങളോട് സഹകരിച്ച സൈമൺ കോട്ടൂരിനും, മറ്റുള്ളവരോടും ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ നന്ദി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക