-->

America

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ആഗോള ഹിന്ദു സംഗമം 2021 ഡിസംബര്‍ 30ന് അരിസോണയില്‍

ശ്രീജിത്ത് ശ്രീനിവാസന്‍

Published

on

അരിസോണ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ഗ്‌ളോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന് അരിസോണയില്‍ നടക്കും. 2001ല്‍ ശ്രീ സത്യാനന്ദ സരസ്വതി സ്വാമിജിയുടെ അനുഗ്രഹത്തിലും നേതൃത്വത്തിലും ആരംഭിച്ച ഈ കൂട്ടായ്മ സാമൂഹിക പ്രതിബദ്ധത നിര്‍വ്വഹിക്കുന്നതില്‍ വളരെ മുന്നിലാണ്. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും കൈവിടാതെ സാമൂഹിക നന്മയും സേവനവും ലക്ഷ്യമാക്കിയാണ് കെ. എച്ച്. എന്‍. എ പ്രവര്‍ത്തിക്കുന്നത്.

സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കെഎച്ച്എന്‍എ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. കോവിഡ് മഹാമാരിയില്‍ ഭാരതത്തിന് കൈത്താങ്ങാകാന്‍ ധനസമാഹരണത്തിനായി gofund, KHNA സൂപ്പര്‍ ഡാന്‍സര്‍ എന്നിവ നടത്തിവരുന്നു.

എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടത്തിവരുന്ന ആഗോള ഹിന്ദു സംഗമം 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഡിസംബര്‍ 30ന് കെ എച്ച് എന്‍ എ യുടെ ഗ്‌ളോബല്‍ കണ്‍വെന്‍ഷണ്‍ അരിസോണയില്‍ നടക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരമ്പരാഗത കേരളീയ കലകളുടെയും ആദ്ധ്യാത്മിക പ്രഭാഷണങ്ങളുടെയും അത്യപൂര്‍വ്വ സംഗമമാണ് പതിനൊന്നാമത് കെഎച്ച്എന്‍എ ഹിന്ദു കണ്‍വെന്‍ഷന്‍. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ആധ്യാത്മിക ആചാര്യന്‍മാരും സിനിമ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ഗ്‌ളോബല്‍ കണ്‍വെഷനില്‍ ശ്രീ. പഴയിടം മോഹനന്‍ തിരുമേനിയുടെ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കുന്നു.

ഗ്‌ളോബല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ 2021ജൂലൈ 4ന് മുന്നേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അരിസോണയിലെ ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ് കന്യോണ്‍ പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള സുവര്‍ണ്ണാവസരവും ഉണ്ടായിരിക്കും. www.namaha.org എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ ഗ്‌ളോബല്‍ കണ്‍വെന്‍ഷനിലെ പങ്കാളിത്തം ഉറപ്പാക്കാവുന്നതാണ്.

Facebook Comments

Comments

  1. Nishant Nair

    2021-06-11 11:19:13

    Whole world is sufferring because of Covid. Please cancel this non sense KHNA convention. Thank you

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാപ്പ് പ്രവര്‍ത്തനോദ്ഘാടനം ഫാദര്‍ ഡോ.സജി മുക്കൂട്ട് നിര്‍വ്വഹിച്ചു

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്‌സാസിൽ അന്തരിച്ചു

യു എസ് എ എഴുത്തുകൂട്ടം 'സർഗ്ഗാരവ' ത്തിൽ  ഡോണ മയൂര

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ലിന ഖാന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അദ്ധ്യക്ഷ

ആന്‍ വര്‍ഗീസിന്‌ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് 'ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

ആത്മവിഷന്‍ ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

ഏക ലോകം സഹൃദയ വേദി 'സിദ്ധ മുദ്രയെ' കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂണ്‍ 26 നു

സി. ലൂസി കളപ്പുര; യു.എസ് . കാത്തലിക്ക് ബിഷപ്പുമാർ (അമേരിക്കൻ തരികിട-169)

ഒര്‍ലാന്‍ഡോ പള്ളിയില്‍ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 20 ന്‌

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് സ്വീകരണം നല്‍കി

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം മലയാളിയായ നിത്യ രാമനെ തിരിച്ചുവിളിക്കാൻ നീക്കം

ന്യു യോർക്കിൽ കോവിഡ് ബാധയുടെ അന്ത്യം കുറിച്ച് രാത്രി വെടിക്കെട്ടും ആഘോഷവും

പ്രൊഫസര്‍ സണ്ണി സഖറിയ, 74, ടെക്സസില്‍ അന്തരിച്ചു

ജനോഷ് പുരക്കലിന്റെയും പുത്രന്റെയും സംസ്‌കാര കര്‍മങ്ങള്‍ വ്യാഴം രാവിലെ 9:30-നു

ക്രിസ്റ്റോഫ് മറെയുടെ മ്രുതദേഹം കിട്ടി; സംസ്‌കാരത്തിനായി തുക സമാഹരിക്കുന്നു

അറ്റ്‌ലാന്റ ടാലെന്റ് അരീന സംഘടിപ്പിക്കുന്ന ഡാന്‍സ് ഡാന്‍സ് 2021 ന്റെ കിക്കോഫ് നടത്തി

കനക ജൂബിലി നിറവില്‍ റവ. ഡോ. വര്‍ഗ്ഗീസ് പ്ലാന്തോട്ടം

ജോസഫ് (അങ്കിത്ത്) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ലിഡിയ ആന്‍ ലാബിക്ക് യുഎസ് പ്രസിഡന്റ്സ് അവാര്‍ഡ്

പഠനമികവും മാനവികതയും സമന്വയിപ്പിക്കുന്ന ഡി.എം.എ. സ്‌കോളര്‍ഷിപ്പ്‌

വിശുദ്ധ കുര്‍ബാന വിലക്കരുത്; അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ താക്കീത്

ന്യു യോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍: ആഡംസ് മുന്നില്‍

80 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്

View More