Image

ഇലോണ്‍ മസ്‌കും ജഫ് ബെസോസും ആദായനികുതി നല്‍കുന്നില്ലേ ?

ജോബിന്‍സ് തോമസ് Published on 10 June, 2021
ഇലോണ്‍ മസ്‌കും ജഫ് ബെസോസും ആദായനികുതി നല്‍കുന്നില്ലേ ?
ഇലോണ്‍ മസ്‌കും ജെഫ് ബെസോസും അമേരിക്കയിലെ ടെക് രംഗത്തെ ശതകോടീശ്വരന്‍മാരാണ്. ഇവരുടെ ആദായ നികുതിയാണ് ഇപ്പോള്‍ അമേരിക്കയിലെ ചര്‍ച്ചാ വിഷയം. മുന്‍ വര്‍ഷങ്ങളില്‍ ഇവര്‍ ആദായ നികുതി അടയ്ക്കാതിരുന്നിട്ടുണ്ട് എന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണിത്. അന്വേഷണാത്മക വെബ്‌സൈറ്റായ പ്രോപബ്ലിക്കയാണ് ഈ വിവരം പുറത്ത് വിട്ടത്. 

ജെഫ് ബെസോസ് 2007 , 2011 വര്‍ഷങ്ങളിലും ഇലോണ്‍ മസ്‌ക് 2018 ലും ആദായ നികുതി അടച്ചിട്ടില്ലെന്നാണ് ഇവര്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നത്. ശതകോടീശ്വരന്‍മാരുടെ നികുതി വിവരങ്ങള്‍ അടങ്ങുന്ന ഇന്റേണല്‍ ഡേറ്റ പരിശോധിച്ചാണ് തങ്ങള്‍ ഈ വിവരങ്ങല്‍ മനസ്സിലാക്കിയതെന്നാണ് ഇവരുടെ അവകാശവാദം.

ഇവര്‍ രണ്ടുപേരും മാത്രമല്ല മറ്റ് പല വമ്പന്‍മാരും ഈ ലിസ്റ്റിലുണ്ടെന്നാണ് പ്രോപബ്ലിക്ക പറയുന്നത്. ഇവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും പ്രോപബ്ലിക്ക പറയുന്നു. ന്യൂയോര്‍ക്കര്‍ പോലുള്ള മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇത് അമേരിക്കയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 

അതി സമ്പന്നരായ 25 കോടീശ്വരന്‍മാര്‍ രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥര്‍ നല്‍കുന്നതിലും കുറഞ്ഞ തുകയാണ് നികുതി നല്‍കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമത്തിലെ ചില വ്യവസ്ഥകള്‍ അവര്‍ നികുതി വെട്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് പ്രോപബ്ലിക്ക കുറ്റപ്പെടുത്തുന്നത്. 

2014 മുതല്‍ 2018 വരെ അമേരിക്കയിലെ 25 കോടീശ്വരന്‍മാരുടെ ആസ്തി 40,100 കോടി ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ കാലയളവില്‍ വെറും 1360 കോടി ഡോളര്‍ മാത്രമാണ് ഇവര്‍ നികുതിയായി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
Bobby Varghese 2021-06-10 20:39:35
ഇവർ ഇതുവരെയും രാജ്യ സ്നേഹികൾ ആണെന്ന് സ്വയം പ്രഖ്യാപിച്ചതായി കണ്ടിട്ടില്ല. വലിയ സ്വയം പ്രഖ്യാപിത രാജ്യ സ്നേഹികൾ $ 750 ആണ് കൊടുക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക