Image

മഞ്ചേശ്വരത്ത് പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചെന്ന കേസില്‍ കെ സുന്ദര ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

Published on 10 June, 2021
മഞ്ചേശ്വരത്ത് പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചെന്ന കേസില്‍ കെ സുന്ദര ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി
കാസര്‍കോട്: മഞ്ചേശ്വരത്ത് പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചെന്ന കേസില്‍ കെ സുന്ദര മൊഴി നല്‍കി. ക്രൈംബ്രാഞ്ച്  ഘത്തിന് മുന്നിലാണ് കെ സുന്ദര മൊഴി നല്‍കിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മൊഴി  രേഖപ്പെടുത്തിയത്.

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി സുന്ദര വ്യക്തമാക്കി. നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ പണം നല്‍കുന്നതിന് മുന്‍പ് ബിജെപി പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍ വച്ചെന്നും സുന്ദര വ്യക്തമാക്കിയിരുന്നു. ഇതേ മൊഴി തന്നെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിലും കെ സുന്ദര ആവര്‍ത്തിച്ചത്.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പ്രദേശിക നേതാക്കള്‍ക്കെതിരെയും കേസ് എടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 

ബിജെപി നേതാക്കള്‍ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും ഫോണും നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശനാണ് പരാതി നല്‍കിയത്. 15 ലക്ഷം രൂപ ചോദിച്ചിരുന്നെന്നും എന്നാല്‍ രണ്ടരലക്ഷം രൂപയും ഫോണുമാണ് ലഭിച്ചതെന്നും കെ സുന്ദര വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രന്‍ ജയിച്ചുകഴിഞ്ഞാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍ നല്‍കാമെന്നും വാ​ഗ്ദാനം ചെയ്തിരുന്നതായി കെ സുന്ദര പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിജെപി നേതാക്കള്‍  രം​ഗത്തെത്തിയിരുന്നു.

ബിജെപിയെ തകര്‍ക്കാനുള്ള കരുനീക്കങ്ങളാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. ചില മാധ്യമങ്ങളും സിപിഎം, കോണ്‍​ഗ്രസ് തുടങ്ങിയ തല്‍പര കക്ഷികളുമാണ് ഇതിന് പിന്നില്‍. അവര്‍ക്കെതിരായ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക