Image

കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല; തലച്ചോറിനെയും ബാധിക്കുമെന്ന് പുതിയ പഠനം

Published on 10 June, 2021
കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല; തലച്ചോറിനെയും ബാധിക്കുമെന്ന് പുതിയ പഠനം
ന്യൂഡല്‍ഹി ;മഹാമാരിയായ കൊവിഡ് 19 ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന അസുഖമാണെന്ന ധാരണ തിരുത്താന്‍ സമയമായി. കൊവിഡ് തലച്ചോറിനെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ഗുരുതര കൊവിഡ് രോഗികളില്‍ തലച്ചോറിലെ ഗ്രേ മാറ്ററിന്റെ അളവ് കുറയ്ക്കാന്‍ കൊവിഡ് കാരണമാകുമെന്നാണ് ജോര്‍ജിയ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. ഗുരുതരമായി കൊവിഡ് ബാധിച്ച 58 പേരുടെയും കൊവിഡ് ഇല്ലാത്ത 62 പേരുടെയും സി ടി സ്‌കാന്‍ ഉപയോഗിച്ച്‌ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ഗവേഷകര്‍ കണ്ടെത്തിയത്.

തലച്ചോറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വ്യക്തികളുടെ ചലനം, ഓര്‍മശക്തി, വികാരം എന്നിവയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്ന ഭാഗമാണ് ഗ്രേ മാറ്റര്‍. ഗ്രേമാറ്ററിന്റെ അളവ് കുറയുന്നത് ന്യൂറോണുകളുടെയും ആശയവിനിമയത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.

ഗുരുതരമായി കൊവിഡ് ബാധിച്ച്‌ വെന്റിലേറ്റര്‍ പിന്തുണയോടെ ദീര്‍ഘകാലം ആശുപത്രി ചികിത്സക്ക് വിധേയരായവരില്‍ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് വോക്ഹാര്‍ട്ട് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. പവന്‍ പൈ പറയുന്നു. ഗ്രേ മാറ്ററിന്റെ അളവ് കുറയുന്നത്, 

കോവിഡ് സുഖം പ്രാപിച്ച രോഗികളില്‍ മാനസിക വ്യതിയാനത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങളില്‍, കോവിഡ് മുക്തി നേടിയവര്‍ തുടര്‍ന്നും ഡോക്ടറെ സമീപിച്ച്‌ ഉചിതമായ ചികിത്സ തേടണമെന്ന് ഡോ. പവന്‍ പൈ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക