Image

പുലി വരുന്നേ.... ചീറ്റപ്പുലി ... ആഫ്രിക്കയില്‍ നിന്ന്

ജോബിന്‍സ് തോമസ് Published on 11 June, 2021
പുലി വരുന്നേ.... ചീറ്റപ്പുലി ... ആഫ്രിക്കയില്‍ നിന്ന്
പുലി വരുന്നേ ...പുലി ... ഇത് വെറുതെ പറയുന്നതല്ല വരുമെന്ന് പറഞ്ഞാല്‍ വരും അതും വെറും പുലിയല്ല നല്ല ഒന്നാം ക്ലാസ് ചീറ്റപ്പുലി... ഒന്നും രണ്ടുമല്ല എട്ടെണ്ണം. വരുന്നതാവട്ടെ നല്ല ആഫ്രിക്കന്‍ ഉശിരുള്ള പുലികളും. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 

ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച് വീണ്ടും ഇന്ത്യയില്‍ ഇവയുടെ സാന്നിധ്യമുറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇവയെ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്കായിരിക്കും ഇവയെ എത്തിക്കുക. 

കുനോ നാഷണല്‍ പാര്‍ക്ക് ഇവയ്ക്ക് വസിക്കാന്‍ അനുയോജ്യമായ സ്ഥലമാണെന്ന് പഠനങ്ങളിലൂടെ സ്ഥിരീകരിച്ചു കഴിഞ്ഞു. പുലികള്‍ക്ക് സൗകര്യമൊരുക്കാനുള്ള നടപടികള്‍ മധ്യപ്രദേശ് വനംവകുപ്പും ആരംഭിച്ചു കഴിഞ്ഞു. ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു പഠനങ്ങല്‍ നടന്നത്. 

സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു സമിതിയേയും സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട്. 1950 ലാണ് ഇന്ത്യയില്‍ നിന്നും ചീറ്റപ്പുലികളുടെ വംശം ഇല്ലാതാകുന്നത്. നിയന്ത്രണങ്ങള്‍ മറികടന്നുള്ള വേട്ടയാടലായിരുന്നു ഇവയുടെ വംശനാശത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. 

എന്തായാലും നവംബര്‍ മാസത്തോടെ പുലികള്‍ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യും തങ്ങളെ ഇല്ലാതാക്കിയടത്തു നിന്നും വീണ്ടും തുടങ്ങാനും പുതിയൊരുവംശം കെട്ടിപ്പടക്കാനുമാണ് ആഫ്രിക്കന്‍ ചീറ്റപ്പുലികളുടെ വരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക