Image

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട" ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

Published on 11 June, 2021
നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട" ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു
ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ബനേര്‍ഘട്ട'. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂണ്‍ അവസാനത്തോടെയാണ് റിലീസിനൊരുങ്ങുന്നത്.

ദൃശ്യം2, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണില്‍ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് 'ബനേര്‍ഘട്ട'. കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്‍റെ സഹകരണത്തോടെ കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഒരു ഡ്രൈവര്‍, അയാള്‍ക്ക് പല സമയങ്ങളില്‍ പലയോളുകളോടായി പറയേണ്ടി വരുന്ന കള്ളങ്ങള്‍, അയാള്‍ പോലുമറിയാതെ ചെന്നുപെടുന്ന സംഭവങ്ങള്‍, ഇവയൊക്കെയാണ് സിനിമ പറയുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിനു കൈകാര്യം ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക