Image

ബലിപെരുനാള്‍: ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ് ധനകാര്യമന്ത്രാലയം

Published on 11 June, 2021
 ബലിപെരുനാള്‍: ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ് ധനകാര്യമന്ത്രാലയം


കുവൈറ്റ് സിറ്റി : ബലിപെരുനാള്‍ പ്രമാണിച്ച് ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ ധനമന്ത്രാലയം സെന്‍ട്രല്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 15 ന് മുന്പായി തൊഴിലാളികള്‍ക്ക് വേതനം ലഭ്യമാക്കണമെന്ന് അറിയിച്ചിരിക്കുന്നത്. പ്രവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. വിദേശികള്‍ ഏറെ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലും പെരുന്നാളിനോടനുബന്ധിച്ച് ശമ്പളം നേരത്തെ നല്‍കുമെന്നാണ് സൂചനകള്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക