Gulf

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു

Published

on


കുവൈറ്റ് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈറ്റും ധാരണപത്രത്തില്‍ ഒപ്പിട്ടു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റേയും കുവൈറ്റ് വിദേശകാര്യ മന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയുടെയും സാന്നിദ്ധ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈത്ത് വിദേശകാര്യ സഹമന്ത്രി മജ്ദി അഹമ്മദ് അല്‍ ദാഫിരിയുമാണ് ഒപ്പിട്ടത്. കുവൈത്ത് വാണിജ്യ മന്ത്രി ഡോ. അബ്ദുള്ള ഇസ്സാ അല്‍ സല്‍മാനും ചടങ്ങില്‍ പങ്കെടുത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അകലോകനം ചെയ്ത വിദേശകാര്യ മന്ത്രിമാര്‍ പ്രാദേശികവും അന്തര്‍ദേശീകവുമായ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളെ കുറിച്ചും ഇരുമന്ത്രിമാരും ചര്‍ച്ച ചെയ്തു. മഹാമാരിയോട് ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ അനുഭവിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വാക്‌സിനേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധതയും മന്ത്രിമാര്‍ ആവര്‍ത്തിച്ചു.

ഭക്ഷ്യസുരക്ഷ, സൈബര്‍ സുരക്ഷ, ഊര്‍ജ്ജ മേഖലയിലെ സഹകരണം എന്നിവ കൂടാതെ കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യയും കുവൈറ്റും തമിലുള്ള ജോയിന്റ് കമ്മീഷന്റെ ആദ്യ യോഗം ഈ വര്‍ഷം അവസാനത്തോടെ നടത്താനും ധാരണയായിട്ടുണ്ട്.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികത്തിന്റെ സംയുക്ത ആഘോഷങ്ങള്‍ക്കും ഇന്നു തുടക്കമിട്ടു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് സംഘടിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തോട് പോരാടുന്നതിന് കൈത്താങ്ങായി ഓക്‌സിജന്‍ ഉള്‍പ്പെടെ എത്തിച്ചതിന് ഇന്ത്യയുടെ നന്ദി ഡോ. എസ് ജയശങ്കര്‍ കുവൈറ്റ് അധികൃതരെ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സൗദി കലാസംഘം ഈദ് സംഗമം നടത്തി

പല്‍പക് വനിതാവേദി ശുദ്ധജല കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

കുവൈറ്റില്‍ 'സുകൃത പാത' ഓഗസ്റ്റ് ഒന്നിന്

കുവൈറ്റ് വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രതിദിന ശേഷി വര്‍ധിപ്പിക്കാന്‍ ആലോചന

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ട്രാന്‍സിറ്റ് രാജ്യങ്ങള്‍ വഴി കുവൈറ്റില്‍ പ്രവേശിക്കാം

കോവിഡ് ബാധിച്ച മരിച്ച ഇന്ത്യക്കാര്‍ക്ക് ധനസഹായം: ഇന്ത്യന്‍ എംബസിക്ക് കല കുവൈറ്റിന്റെ അഭിനന്ദനം

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍നിന്ന് കുവൈറ്റിലേക്കുള്ള യാത്രാ വിമാനങ്ങള്‍ ഓഗസ്റ്റ് 10 വരെ റദ്ദാക്കി

നാട്ടിൽ വെക്കേഷനുപോയപ്പോൾ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഷെഫീഖിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായം കൈമാറി

മസ്കറ്റ് മൊർത്ത്ശ്മൂനി പള്ളിയിൽ വലിയപ്പെരുന്നാൾ ജൂലൈ 24 ന് ആരംഭിക്കും

കെ.പി.എ ഹിദ്ദ് ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റില്‍ മാസങ്ങളായി ആശുപത്രികളില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുന്നു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിക്ക് ലാല്‍ കെയേഴ്സിന്റെ സഹായം

മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

കെ.പി.എ സിത്ര, മനാമ ഏരിയ "ഓപ്പൺ ഹൗസുകൾ" നടന്നു

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

View More