news-updates

സോഷ്യലിസം മമതാ ബാനര്‍ജിക്ക് മിന്നു ചാര്‍ത്തുമ്പോള്‍

ജോബിന്‍സ് തോമസ്

Published

on

സോഷ്യലിസവും മമതാ ബാനാര്‍ജിയും ഒന്നിക്കുന്നോ ? സോഷ്യലിസവും മമതാ ബാനര്‍ജിയും തമ്മില്‍ ചേര്‍ന്നു പോകുമോ എന്ന് കേട്ടവര്‍ കേട്ടവര്‍ ചോദിക്കുന്നു.  കേട്ടത് ശരിയാണ് അവര്‍ ഒന്നിക്കുകയാണ് ഇനി മരണംവരെ പിരിയില്ല എന്നു വാക്ക് നല്‍കികൊണ്ട്. പക്ഷെ ഇത് നമുക്കു പരിചയമുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോ കേട്ടു പരിചയിച്ച സോഷ്യലിസം എന്ന ആശയമോ അല്ല. രണ്ടും രണ്ട് വ്യക്തികളുടെ പേരാണ്.പേരിലെ കൗതുകം കൊണ്ടാണ് ഈ വിവാഹം വാര്‍ത്തയാകുന്നത്. വിവാഹത്തിന് സാക്ഷ്യം വഹിക്കുന്നതാകട്ടെ സോഷ്യലിസത്തിന്റെ സഹോദരങ്ങളായ ലെനിനിസവും കമ്മ്യൂണിസവും. 

തമിഴ്‌നാട്ടിലാണ് പേര് കൊണ്ട് പെരുമ നേടിയ ഈ വിവാഹം നടക്കുന്നത്. സേലത്തെ സിപിഐ ജില്ലാസെക്രട്ടറി എ. മോഹനാണ് വരന്റെ പിതാവ്. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്മ്യൂണിസം ഇല്ലാതാകുമെന്ന വിഷമത്തിലായിരുന്നു അന്ന് മോഹന്‍ തന്റെ മക്കള്‍ക്ക് സോഷ്യലിസം , ലെനിനിസം, കമ്മ്യൂണിസം എന്നൊക്കെ പേര് നല്‍കിയത്. യാദൃശ്ചികമായാണ് സോഷ്യലിസത്തിന് വധുവായി മമതാ ബാനര്‍ജി എത്തുന്നത്. ലെനിനിസത്തിന്റെ മകന്റെ പേരാണ് മാര്‍ക്‌സിസം എന്നതും മറ്റൊരു പ്രത്യേകത. 

എന്നാല്‍ ഈ കട്ട കമ്മ്യൂണിസ്റ്റ് കുടുംബത്തിലേയ്ക്ക് വരുന്ന മമതാ ബാനര്‍ജിയുടേത് കോണ്‍ഗ്രസ് കുടുംബമാണ്. ബംഗാളിലെ ജനങ്ങള്‍ക്കുവേണ്ടി മമത ബാനര്‍ജി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചറിഞ്ഞ് അവരോടുള്ള ആരാധന കൊണ്ടാണ് മകള്‍ക്ക് മമത ബാനര്‍ജി എന്ന പേര് നല്‍കിയതെന്ന് വധുവിന്റെ കുടുംബം പറഞ്ഞു

എന്തായാലും പേരിലെ കൗതുകം വധുവിനേയും വരനേയും ഒപ്പം വിവാഹത്തേയും പ്രശസ്തിയിലെത്തിച്ചു കഴിഞ്ഞു. ദേശീയ മാധ്യമങ്ങള്‍ വരെ സംഭവം വാര്‍ത്തയാക്കി
 കഴിഞ്ഞു. നിരവധിയാളുകളാണ് ആശംസകള്‍ അറിയിക്കാന്‍
വിളിക്കുന്നതെന്ന് ഇവരുടെ കുടുംബാംഗങ്ങല്‍ പറഞ്ഞു. നാളെ സേലത്ത് വച്ചാണ് വിവാഹം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍

രഖിലിന്റെ ആദ്യ പ്രണയവും തകര്‍ന്നിരുന്നു

വാര്‍ത്തകള്‍ തടയാനാവില്ലെന്ന് ശില്‍പ്പ ഷെട്ടിയോട് കോടതി

നൂറുകോടി അഴിമതി നടന്ന ബാങ്കില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

സമീപത്തെ വീട്ടില്‍ താമസമാക്കി രഖില്‍ പിന്തുടര്‍ന്നത് മാനസ അറിഞ്ഞില്ല

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വെ​ടി​വെ​ച്ചു കൊ​ന്ന​ത് പി​സ്​​റ്റ​ൾ ഉപയോഗിച്ച്

പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് സാധിക്കും- മുഖ്യമന്ത്രി

വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ യുഎസ്സിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികള്‍

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

മദ്യവില്‍പ്പന ; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

ഒളിംമ്പിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് എത്ര രൂപ കിട്ടും

അസിസ്റ്റന്റ് മാനേജരെ മുന്‍ മാനേജര്‍ ബാങ്കില്‍ കയറി കുത്തികൊന്നു

കോവിഡ് ; ജനം ദുരിതത്തിലെന്ന് ഷൈലജ ടീച്ചര്‍ നിയമസഭയില്‍

കോവിഡില്‍ കൈത്താങ്ങായി സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്

ഡാനീഷ് സിദ്ദിഖിയുടെ കൊലപാതകം ; പുതിയ വെളിപ്പെടുത്തല്‍

ഒളിംമ്പിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ശിവന്‍കുട്ടി രാജിവയ്ക്കണം ; സഭയില്‍ പ്രതിപക്ഷ ബഹളം

പാകിസ്താനില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

ട്വിറ്ററില്‍ ഏഴുകോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദി; റെക്കോഡ്

ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ കാനഡയിലേക്ക് അയച്ചു; മാസങ്ങള്‍ കഴിഞ്ഞും കൊണ്ടുപോയില്ല, യുവാവ് ജീവനൊടുക്കി; ഭാര്യയ്ക്കെതിരേ കേസ്

എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയിക്കുന്നു'; കോടതിയില്‍ പോലീസിനോട് കയര്‍ത്ത് മരംമുറി കേസിലെ പ്രതികള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

സിനിമയെ വെല്ലുന്ന ജീവിതകഥ 

താലിബാനെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി

മുഖ്യമന്ത്രി കോടതി വരാന്തയിലെ വക്കിലെന്ന് വി.ഡി. സതീശന്‍

ബാങ്ക് പൊട്ടിയാലും ഇനി പേടിക്കേണ്ട ; നിക്ഷേപകര്‍ സുരക്ഷിതര്‍

കുറ്റ്യാടിയില്‍ വീണ്ടും സിപിഎം നടപടി

View More