Image

ഉറച്ച നിലപാടുമായി ഇന്ത്യ ; ഐഎസില്‍ ചേര്‍ന്നവര്‍ ആരായാലും തിരിച്ച് സ്വീകരിക്കില്ല

ജോബിന്‍സ് തോമസ് Published on 12 June, 2021
ഉറച്ച നിലപാടുമായി ഇന്ത്യ ; ഐഎസില്‍ ചേര്‍ന്നവര്‍ ആരായാലും തിരിച്ച് സ്വീകരിക്കില്ല
ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അഫ്ഗാനിലെത്തിയിയശേഷം ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരെ തങ്ങള്‍ തിരിച്ചു സ്വീകരിക്കില്ലെന്ന് ഇന്ത്യ അറിയിച്ചു. സോണിയ , മെര്‍ലിന്‍, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് ഇപ്പോള്‍ അഫ്ഗാന്‍ ജയിലില്‍ കഴിയുന്നത്. 
 
അന്താരാഷട്ര മതമൗലികവാദികളുടെ കൂടെ പ്രവര്‍ത്തിച്ച ഇവര്‍ തിരിച്ചെത്തുന്നത് രാജ്യത്തിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് റി്‌പ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഇന്ത്യ ഇങ്ങനെയൊരു നിലപാടെടുത്തത്.
 
ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം 2016-2017 കാലത്താണ് ഇവര്‍ ഐഎസില്‍ ചേരാനായി ഇന്ത്യ വിടുന്നത്. ഇറാനിലെത്തിയ ഇവര്‍ അവിടെ നിന്നുമാണ് അഫ്ഗാനില്‍ എത്തുന്നത്. തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 
 
തുടര്‍ച്ചയായ ആക്രമണങ്ങളില്‍ അഫ്ഗാനില്‍ ഐഎസ് തകര്‍ന്നതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 403 പേര്‍ അഫ്ഗാന്‍ സര്‍ക്കാരിന് മുമ്പില്‍ കീഴടങ്ങുകയായിരുന്നു. 13 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇപ്പോള്‍ ഇവരെ ഇവരുടെ മാതൃരാജ്യങ്ങളിലേയ്ക്ക് തിരിച്ചെത്തിക്കാനാണ് അപ്ഗാന്‍ സര്‍ക്കാരിന്റെ ശ്രമം. ഈ വിഷയത്തിലാണ് ഇന്ത്യ ഇപ്പോള്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ നിലപാടറിയിച്ചിരിക്കുന്നത്. 
 
എന്നാല്‍ തന്റെ മകളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു രംഗത്തു വന്നിട്ടുണ്ട്. ഐ.എസ്. ഭീകരനായിരുന്ന ബെക്‌സിന്‍ വിന്‍സെന്റിന്റെ ഭാര്യയാണ് നിമിഷ. ബെക്‌സിന്‍ വിന്‍സെന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മറിയം എന്നു എന്നു പേരുമാറ്റിയ മെര്‍ലിന്‍ ജേക്കബ് പാലത്ത്. ഭര്‍ത്താവ് ബെസ്റ്റിന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടുമ്പുന്തല സ്വദേശിയായ  ഐ.എസ്. ഭീകരന്‍  അബ്ദുള്‍ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുന്‍ ഭാര്യമാരിലൊരാള്‍ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവര്‍ത്തകന്‍ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയില്‍.......
 
Join WhatsApp News
Vaiyammavan 2021-06-12 17:15:28
അമേരിക്കൻ മിലിട്ടറിയ്ക്കും , ഇന്ത്യൻ ഭരണകൂടത്തിനും ഈ വിഷയത്തിൽ അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക