Image

ഇന്ന് എന്റെ മുമ്ബില്‍ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണന്ന് ചോദിച്ചാല്‍ അറിയില്ല;സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

Published on 12 June, 2021
ഇന്ന് എന്റെ മുമ്ബില്‍ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണന്ന് ചോദിച്ചാല്‍ അറിയില്ല;സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍
ആറാട്ട് സിനിമയുടെ റിലീസിന് ബന്ധപ്പെട്ട് ഒടിടി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. മുതല്‍മുടക്ക് അത്രമേല്‍ വലുതാണെന്നും ഈ വര്‍ഷമെങ്കിലും ചിത്രം തിയറ്ററിലെത്തിക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ആറാട്ട് ഓണത്തിന് തിയറ്ററിലെത്തിക്കാനായിരുന്നു പദ്ധതി. അതിനു മുമ്ബ് മരക്കാര്‍ റിലീസ് ആയിപ്പോകും എന്നൊക്കെയായിരുന്നു മനസില്‍ കണ്ടത്.

ഇന്ന് എന്റെ മുമ്ബില്‍ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണ് എന്ന് ചോദിച്ചാല്‍ അറിയില്ല. എത്രനാള്‍ നമ്മള്‍ ഇതിങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നറിയില്ല.

കോവിഡിനു ശേഷം ആളുകളെ തിയറ്ററിലേയ്ക്ക് തിരികെ കൊണ്ടുവരണം എന്ന ആഗ്രഹത്തോടെ നിര്‍മിച്ച ഈ ചിത്രത്തിന്റെ മുതല്‍മുടക്ക് ഇപ്പോള്‍ എങ്ങനെ തിരിച്ചുപിടിക്കും എന്നതാണ് എന്റെ മുന്നിലുള്ള പ്രാഥമികമായ പരിഗണന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക