America

മേഘ രാജഗോപാലിന് പുലിറ്റ്‌സർ പുരസ്‌കാരം

Published

on

ന്യൂയോർക്ക്: പത്രപ്രർത്തനത്തനത്തിനുള്ള അമേരിക്കയിലെ  പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന്  ഇന്ത്യൻ വംശജയായ മാധ്യമപ്രവർത്തക  മേഘ രാജഗോപാലൻ അർഹയായി. 

ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ജേർണലിസത്തിന്റെ ബോർഡ് വെള്ളിയാഴ്ചയാണ് നൂറ്റിയഞ്ചാമത് പുലിറ്റ്‌സർ ജേതാക്കളെ  പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർഡ്,  ബസ്സ്ഫീഡ് ന്യൂസ് എന്ന ഓൺലൈൻ മാധ്യമത്തിലെ സഹപ്രവർത്തകരായ അലിസൺ കില്ലിംഗും ക്രിസ്റ്റോ ബുഷെക്കുമായി മേഘ രാജഗോപാലൻ  പങ്കിടും. അന്വേഷണാത്മക റിപ്പോർട്ടിങ്ങിനായി സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിക്കൊണ്ട് ചൈനയിലെ ഡിറ്റെൻഷൻ ക്യാമ്പുകളിൽ കഴിയുന്ന മുസ്ലിം ഉയിഗർ വിഭാഗത്തിന്റെയും മറ്റു ന്യൂനപക്ഷ ഗോത്രങ്ങളുടെയും ക്ലേശങ്ങൾ പുറംലോകത്തെ അറിയിച്ചതിനാണ് ഈ അംഗീകാരം. 

തടങ്കൽപ്പാളയങ്ങളിൽ നിന്നുള്ള ഇരുപതിലധികം  തടവുകാരുടെ അഭിമുഖം നടത്തിയാണ് രാജഗോപാലും കൂട്ടരും ചൈനീസ് ക്രൂരത വിശദീകരിച്ചത്. ഇതിനായി  സാറ്റലൈറ്റ് ഇമേജറിയും 3- ഡി  സിമുലേഷനുകളും കൃത്യമായി ഉപയോഗിച്ചു. ഉയിഗരിൽ നിന്നും മറ്റ് ന്യൂനപക്ഷ ഗോത്രങ്ങളിൽ  നിന്നും ഒരു മില്യൺ മുസ്ലീങ്ങളെയെങ്കിലും ചൈന 260 ഡിറ്റൻഷൻ ക്യാമ്പുകളിലായി പാർപ്പിച്ചിട്ടുണ്ടെന്ന വിവരവും തുറന്നുകാട്ടി. 

മുമ്പും ചൈനയിൽ നിന്ന് ഈ ടീം റിപ്പോർട്ടിങ് നടത്തിയിരുന്നു.  ചൈനീസ് സർക്കാർ പിന്നീട് വിലക്കേർപ്പെടുത്തി. അതോടെ അയൽരാജ്യമായ കസാക്കിസ്ഥാനിൽ  പോയി പലായനം ചെയ്ത മുൻ തടവുകാരുടെ അഭിമുഖം നടത്തിയാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്.  യുഎസിലെ ചില  ഉദ്യോഗസ്ഥരും  മറ്റ് പാശ്ചാത്യരും  'വംശഹത്യ' എന്ന് വിശേഷിപ്പിച്ച  ഉയിഗർ വിഭാഗം നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ തെളിവുകൾ ഈ പരമ്പരയിലൂടെയാണ് ലഭിച്ചത്.

റിപ്പോർട്ടിംഗിലുടനീളം ഇവർക്ക് ചൈനീസ് സർക്കാരിൽ നിന്നുള്ള ഉപദ്രവം സഹിക്കേണ്ടിവന്നിരുന്നു.
പുരസ്കാരം തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മേഘ രാജഗോപാലൻ പ്രതികരിച്ചു.

പ്രാദേശിക റിപ്പോർട്ടിംഗ് വിഭാഗത്തിൽ, നീൽ ബേഡി എന്ന ഇന്ത്യൻ വംശജനായ മറ്റൊരു പത്രപ്രവർത്തകൻ കൂടി പുലിറ്റ്‌സർ നേടിയിട്ടുണ്ട്. 
ഫ്ലോറിഡയിൽ കുട്ടികളെ കണ്ടെത്തുന്നതിനായി ലോ എൻഫോഴ്‌സ്‌മെന്റ് അധികാരികൾ നടത്തുന്ന ദുർവ്യവഹാരങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിന്   'ടാംപ ബേ ടൈംസിൽ' അദ്ദേഹം എഴുതിയ അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം.

ഇൻറർനെറ്റ് യുഗത്തിൽ സിറ്റിസൺ ജേർണലിസത്തെ അംഗീകരിച്ചുകൊണ്ട് കൗമാരക്കാരി ഡാർനെല്ല ഫ്രേസിയർ പുലിറ്റ്‌സറിന്റെ സ്പെഷ്യൽ സൈറ്റേഷന് അർഹയായി.  മിനിയാപൊളിസിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ആഫ്രിക്കൻ-അമേരിക്കൻ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം സ്വന്തം സ്മാർട്ട്‌ഫോണിൽ ചിത്രീകരിച്ചതിലെ ധൈര്യത്തിനാണ് അംഗീകാരം. വീ

ഡിയോ ക്ലിപ്പ് വൈറലായതോടെയാണ്, പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നത്.

 സത്യത്തിനും നീതിക്കും വേണ്ടിയുള്ള അന്വേഷണത്തിൽ, മാധ്യമപ്രവർത്തകരെ പോലെ സാധാരണ പൗരന്മാർക്കും നിർണായക പങ്ക്  വഹിക്കാനാകുമെന്നതിന് ഉദാഹരണമാണ് ഫ്രേയിസറിന്റെ പ്രവൃത്തിയെന്ന് ബോർഡ് അഭിപ്രായപ്പെട്ടു.

Indian-origin journo wins Pulitzer for exposing China's Muslim detention camps

New York, June 12 (IANS) Indian-origin journalist Megha Rajagopalan has won the US' top journalism award, the Pulitzer Prize, for innovative investigative reports harnessing satellite technology that exposed China's mass detention camps for Muslim Uighurs and other minority ethnicites.

The award in the international reporting category that she shared with two colleagues from an internet media, BuzzFeed News, was announced on Friday by the Pulitzer Board.

Another journalist of Indian-origin, Neil Bedi, won a Pulitzer in the local reporting category for investigative stories he wrote with an editor at the Tampa Bay Times exposing the misuse of authority by a law enforcement official in Florida to track children.

This is the 105th year of the Pulitzer Prizes awarded by a board at Columbia University's Graduate School of Journalism in New York recognising the outstanding work.

In recognition of the proliferation of citizen journalism in the internet age, teenaged non-journalist, Darnella Frazier, was awarded a Pulitzer Special Citation for her courage in filming the killing of George Floyd, the African-American who died in police custody in Minneapolis last year.

The video clip made on her smartphone went viral and set off prolonged nationwide protests against police brutality and led to measures in many states and cities to reform policing.

The sight of a policeman kneeling on the neck of dying Floyd as he repeated, "I can't breathe", appealed to America's conscience and led to a broader consideration of the problems faced by African-Americans.

The Board said her that her video "spurred protests against police brutality around the world, highlighting the crucial role of citizens in journalists' quest for truth and justice".

Rajagopalan and her colleagues used satellite imagery and 3D architectural simulations to buttress her interviews with two dozen former prisoners from the detention camps where as many as a million Muslims from Uighur and other minority ethnicites were interned.

"I'm in complete shock, I did not expect this," she said.

According to the publication, she and her colleagues, Alison Killing and Christo Buschek, identified 260 detention camps after building a voluminous database of about 50,000 possible sites comparing censored Chinese images with uncensored mapping software.

Rajagopalan, who had previously reported from China but was barred from there for the story, travelled to neighbouring Kazhakstan to interview former detainees who had fled there, BuzzFeed said.

"Throughout her reporting, Rajagopalan had to endure harassment from the Chinese government," the publication said.

The series of stories provided proof of Beijing's violation of Uighurs' human rights, which some US and other Western officials have called a "genocide".

Bedi and Kathleen McGrory were given their award for exposing "how a powerful and politically connected sheriff built a secretive intelligence operation that harassed residents and used grades and child welfare records to profile schoolchildren", the Pulitzer Board said.

Bedi, who has a degree in computer science, is now a Washington-based reporter for ProPublica.

(Arul Louis can be reached at [email protected] and followed @arulouis)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സജിൽ ജോർജിന്റെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാമായണത്തിലെ പ്ലോട്ട് (രാമായണം - 6: വാസുദേവ് പുളിക്കല്‍)

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൊമോ രാജി വയ്ക്കണമെന്ന് ബൈഡൻ

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

വാക്സിൻ എടുത്തിട്ടും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു

ബാലൻസ് ബീമിൽ സിമോൺ ബയൽസിന് വെങ്കലം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; സിലിക്കണ്‍ വാലിയിലും ശുഭാരംഭം

ഡാളസ് കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍-ആഗസ്റ്റ് 6 മുതല്‍ 8വരെ

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16000 ഡോളര്‍

ഇരുതോണിയിലെ യാത്രക്കാര്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് : ടെക്സാസ് ലെജന്‍ഡ് ജേതാക്കള്‍

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനി; പൊതുദര്‍ശനം വ്യാഴം, വെള്ളി

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

രാമായണപാരായണം ഒരു ചെറിയ കണ്ടെത്തൽ (സജിത വിവേക്, രാമായണ ചിന്തകൾ 18)

പുറത്തേക്കാൾ സങ്കീർണ്ണമല്ലേ  അഹം (ഗീത രാജീവ്)

ജെയ്സൺ തോമസ് (50) ഡാളസിൽ നിര്യാതനായി

ഫാ. ആന്റണി തുണ്ടത്തിലിന്റെ മാതാവ് മറിയാമ്മ കുര്യൻ, 93, നിര്യാതയായി.

ഒളിമ്പിക്സ്: ബാലൻസ് ബീം ഫൈനലിൽ സിമോൺ ബയൽസ് പങ്കെടുക്കും

കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക മതബോധന സ്കൂള്‍ അവാര്‍ഡിന് അര്‍ഹരായി

സജില്‍-എനിക്കു പ്രിയപ്പെട്ടവന്‍ -രാജു മൈലപ്രാ

സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത (ജോൺ ബ്രിട്ടാസ്)

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരന്‍ മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസില്‍

നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമാ ഭദ്രാസന മെസഞ്ചര്‍ ദിനാചരണം-ആഗസ്റ്റ് 22ന്

കണ്ണുകൾ തുറക്കാൻ മാത്രമല്ല, അടയ്ക്കാനും കൂടിയാണ്: ഇ-മലയാളി അവാർഡ് വേദിയിൽ പി.ടി. പൗലോസ് 

മനുഷ്യസേവനത്തിന്റെ മകുടോദാഹരണമായ മറ്റൊരു മലയാളി (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

View More