Image

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

Published on 12 June, 2021
ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്
ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ദൈ്വവര്‍ഷിക തെരഞ്ഞെടുപ്പ് 2021 ജൂലൈ 31-ന് ന്യൂയോര്‍ക്കിലുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടത്തപ്പെടും. 2020-ല്‍ നടത്തേണ്ടിയിരുന്ന ഈ തെരഞ്ഞെടുപ്പ് കോവിഡ് മഹാമാരി മൂലം ഭാരവാഹികള്‍ ഐക്യകണ്‌ഠ്യേന ഒരു വര്‍ഷത്തേക്കുകൂടി മാറ്റിവയ്ക്കുകയായിരുന്നു. ഫൊക്കാനയുടെ നിലവിലുള്ള ചടങ്ങള്‍ അനുസരിച്ച് അംഗ സംഘടനകളുടെ തെരഞ്ഞെടുത്ത പ്രതിനിധികള്‍ വ്യക്തിപരമായി സമ്മേളിച്ച് മാത്രമേ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ സാധിക്കയുള്ളൂ.

രാജന്‍ പടവത്തില്‍ ചെയര്‍മാനായുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചുമതലപ്പെടുത്തിയ ഫൊക്കാനയുടെ സീനിയര്‍ നേതാക്കളായ മൂന്നുപേര്‍ അടങ്ങുന്ന ടീമാണ് ഇലക്ഷന്‍ നടപടികള്‍ നിയന്ത്രിക്കുന്നത്. ന്യൂയോര്‍ക്കില്‍നിന്നുള്ള ജോസഫ് കുര്യപ്പുറം, രാജു സക്കറിയ, ഫിലഡല്‍ഫിയയില്‍ നിന്നുള്ള ജോര്‍ജ് ഓലിക്കല്‍ എന്നിവരാണ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍.

മറ്റു പ്രവാസി സംഘടനകളില്‍ നിന്നു വ്യത്യസ്തമായി ഫൊക്കാന ഈ പ്രാവശ്യം മുതല്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. സ്ത്രീകളെ അമേരിക്കന്‍ മലയാളികളുടെ സംഘടനാ തലപ്പത്ത് എത്തിക്കാനുള്ള ഈ നീക്കം അംഗ സംഘടനകള്‍ അത്യന്തം സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും, നിരവധി സ്ത്രീകള്‍ ഇതിനോടകം മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്.

കാലഹരണപ്പെട്ട ചില നിയമങ്ങള്‍ എടുത്തുകളയുകയോ, ലഘൂകരിക്കുകയോ ചെയ്തതുമൂലം കൂടുതല്‍ അംഗസംഘടനകള്‍ക്ക് വലിപ്പച്ചെറുപ്പമില്ലാതെ പ്രതിനിധികളെ അയയ്ക്കാനും, ഫൊക്കാനയില്‍ അംഗത്വം എടുക്കാനും ഭാരവാഹികള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഫൊക്കാനയുടെ ആത്മമിത്രമായിരുന്ന കാലംചെയ്ത മോര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ ഓര്‍മ്മയ്ക്കായി 'മോര്‍ ക്രിസോസ്റ്റം നഗറില്‍' ജൂലൈ 31-ന് ചേരുന്ന ഏകദിന കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന വിവിധ കാര്യപരിപാടികള്‍ പ്രസിഡന്റ് സുധാ കര്‍ത്തായുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികള്‍ ഉത്സാഹപൂര്‍വ്വം നടത്തിയിരുന്നു.

1983-ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഫൊക്കാന പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളുടെ ശ്രമഫലമായ ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന സംഘടനയാണ്. പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ഈ തെരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായും മാതൃകാപരമായും ഫൊക്കാനയുടെ നിയമാവലി അനുസരിച്ചും നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ഫൊക്കാനയിലെ "ഏറ്റവും കണിശക്കാരനായ' നേതാവ് എന്നറിയപ്പെടുന്ന ജോസഫ് കുര്യപ്പുറത്തെയാണ്. നിരവധി വര്‍ഷങ്ങളുടെ കോര്‍പറേറ്റ് പരിചയസമ്പന്നത കൈമുതലാക്കിയിട്ടുള്ള അദ്ദേഹത്തെ സഹായിക്കുന്നത് തലമുതിര്‍ന്ന ഫൊക്കാന നേതാവായ രാജു സക്കറിയ ന്യൂയോര്‍ക്കിലെ പ്രമുഖ വ്യവസായിയും സാമൂഹ്യസേവന രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള ആളാണ്. ഫിലഡല്‍ഫിയയിലെ മലയാളികള്‍ക്ക് സുപരിചിതനും ഫൊക്കാനയുടെ സന്തതസഹചാരിയും കലാ-സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായ ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ്.

ഫൊക്കാന ഇലക്ഷനെ സംബന്ധിച്ച് അംഗ സംഘടനകള്‍ക്കോ ഭാരവാഹികള്‍ക്കോ ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോസഫ് കുര്യപ്പുറവുമായി (845 507 2667) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Join WhatsApp News
MACHAN 2021-06-12 18:28:45
33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഇത് എനിക്കങ്ങ് ഇഷ്ടപ്പെട്ടു.ഈ മൂന്നും ഇവന്മാരുടെ മൂന്നും ഉൾപ്പെട്ടാൽ 33 ആവുമോ. ന്യൂയോർക്കിൽ കുറെ സ്ഥാനമോഹികളും ഉണ്ടല്ലോ...... ഇല്ല..എന്നാലും 10 പേരുപോലുമില്ലല്ലോ. ഫിലഡല്ഫിയയിലുള്ളവരെ കോവിടിനുപോലും വേണ്ടാതെ തഴഞ്ഞ കിളവന്മാരാ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക