Image

മലയാളികളെ രക്ഷിക്കാൻ കടലിൽ ചാടിയ ക്രിസ്റ്റോഫ് മറെയുടെ മൃതദേഹം കിട്ടിയില്ല 

Published on 13 June, 2021
മലയാളികളെ രക്ഷിക്കാൻ കടലിൽ ചാടിയ ക്രിസ്റ്റോഫ് മറെയുടെ മൃതദേഹം കിട്ടിയില്ല 

ടാമ്പാ, ഫ്‌ലോറിഡ: റ്റാമ്പായിൽ അപ്പോളോ ബീച്ചിൽ മലയാളി യുവാവിനേയും  മൂന്നു വയസുള്ള പുത്രനെയും രക്ഷിക്കാൻ കടലിൽ ചാടിയ ക്രിസ്റ്റോഫ് മറെ, 27, യുടെ മൃതദേഹം ഇനിയും കണ്ടെത്തിയില്ല.

വെള്ളിയാഴ്ച വൈകിട്ടാണു  ചങ്ങനാശേരി ചീരംചിറ പുരക്കല്‍ പരേതനായ ബേബിച്ചന്റെ മകന്‍ ജാനോഷ്, 37, മകന്‍ ഡാനിയല്‍ ജാനേഷ്, 3, എന്നിവർ  മരിച്ചത്.

ഇവര്‍ ഒഴുകിപ്പോകുന്നതു കണ്ട് രക്ഷിക്കാന്‍ ചാടിയതായിരുന്നു ക്രിസ്റ്റോഫ് മറെ. മികച്ച നീന്തൽക്കാരൻ ആണെങ്കിലും മറെ  രക്ഷപ്പെടാൻ  സാധ്യതയില്ലെന്ന് പോലീസ് പറഞ്ഞു. രണ്ടാം  ദിനമായ ശനിയാഴ്ച (ഇന്ന്) വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മറെയുടെ പാർട്ടണർ ആണ് വെള്ളിയാഴ്ച രാത്രി ഏഴര മണിക്ക്  അപകടം പോലീസിനെ അറിയിക്കുന്നത്.

ജാനോഷും പുത്രനും കരയിൽ ഇരിക്കുമ്പോൾ കൂറ്റൻ  തിരമാല അടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. 

ജാനോഷിന്റെ  മ്രുതദേഹം   വെള്ളിയാഴ്ച രാത്രി തന്നെ കിട്ടി. കരക്കെത്തിച്ചപ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ മരിച്ചു. എന്നാല്‍ മറെക്കായി തെരച്ചില്‍ തുടരുന്നു. സ്വന്തം സുരക്ഷ നോക്കാതെ കടലിലേക്കു ചാടിയ മറേ യഥര്‍ഥ 'ഹീറൊ' ആണെന്നു പോലീസ് മേധാവി വിശേഷിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക