Image

കോവിഡിലും ഇന്ത്യയില്‍ നേട്ടം കൊയത് ആഡംബര കാര്‍ കമ്പനി

ജോബിന്‍സ് തോമസ് Published on 13 June, 2021
കോവിഡിലും ഇന്ത്യയില്‍ നേട്ടം കൊയത് ആഡംബര കാര്‍ കമ്പനി
കോവിഡ് മഹാമാരിയെ തുടര്‍ന്ന് എല്ലാവിധ ലക്ഷ്വറി ഉത്പ്പന്നങ്ങളുടേയും വിലയിലും വില്‍പ്പനയിലും ഇടിവ് സംഭവിച്ചിരിക്കുകയാണ്. ആഡംബര വാഹനവിപണിയിലും ഈ ഇടിവ് സംഭവിച്ചു 2019 ല്‍ 18 ശതമാനവും 2020 ല്‍ 30 ശതമാനവുമാണ് വാഹന വിപണിയിലെ സൂപ്പര്‍ ലക്ഷ്വറി സെഗ്മെന്റില്‍ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചത്. 

എന്നാല്‍ തങ്ങളുടെ ഇന്ത്യന്‍ വിപണിയില്‍ ഇറ്റാലിയന്‍ ആഢംബരകാര്‍ നിര്‍മ്മാണ കമ്പനിയായ ലംബോര്‍ഗിനിയെ ഈ ഇടിവൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇടിവുണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇരട്ടി നേട്ടമുണ്ടാക്കാനും ലംബോര്‍ഗിനിക്ക് സാധിച്ചു. 

2021 ല്‍ അവസാനിച്ച സാമ്പത്തീക വര്‍ഷത്തില്‍ 26 കാറുകളാണ് ഇന്ത്യയില്‍ ലബോര്‍ഗിനി വിറ്റത്. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 13 കാറുകളായിരുന്നു ലംബോര്‍ഗിനി വിറ്റത് അതായത് 100 ശതമാനം വളര്‍ച്ചായാണ് വില്‍പ്പനയില്‍ നേടിയത്. 

പോര്‍ഷ, റോള്‍സ് റോയ്‌സ് , ഫെറാറി എന്നി കമ്പനികള്‍ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് ലംബോര്‍ഗിനിയുടെ ഈ വളര്‍ച്ച. ലംബോര്‍ഗിനിയുടെ ഈ വളര്‍ച്ചയില്‍ ഏറ്റവും പങ്കുവഹിച്ചത് ഉറൂസ് മോഡലാണ്. മൂന്നു കോടിരൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. സൂപ്പര്‍ ലക്ഷ്വറി വാഹനങ്ങളില്‍ ഉറൂസ് ആദ്യം മുതല്‍ തന്നെ മികച്ച വില്‍പ്പനയായിരുന്നു സമ്പാദിച്ചിരുന്നത്. 

കഴിഞ്ഞ സാമ്പത്തീക വര്‍ഷം 100 ശതമാനം അധിക വില്‍പ്പന കൈവരിച്ചതോടെ ഇന്ത്യയില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ലംബോര്‍ഗിനി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക