Image

നെതന്യാഹു യുഗം കഴിഞ്ഞു; നഫ്തലി ബെനറ്റ് പ്രധാനമന്ത്രി 

Published on 13 June, 2021
നെതന്യാഹു യുഗം കഴിഞ്ഞു; നഫ്തലി ബെനറ്റ് പ്രധാനമന്ത്രി 

ജെറുസലേം: ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ  12 വര്‍ഷത്തെ  ഭരണത്തിന് അന്ത്യം കുറിച്ചു  പുതിയ കൂട്ടുകക്ഷി സര്‍ക്കാരിന് പാര്‍ലമെന്റിന്റെ അംഗീകാരം നൽകി. നെതന്യാഹുവിനേക്കാൾ തീവ്രൻ   നഫ്തലി ബെനറ്റ് ആണ് പുതിയ പ്രാധാനമന്ത്രി.  വലതുപക്ഷ പാര്‍ട്ടി യമിന  നേതാവാണ് .

അടിയന്തിര  നെസ്സെറ്റ് (പാർലമെന്റ്) യോഗം ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നാഫ്തലി ബെനറ്റും മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യെയിര്‍ ലാപിഡും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം പ്രധാനമന്ത്രിപദത്തിലെ ആദ്യ ഊഴം നഫ്തലിക്ക് ആയിരിക്കും. 2023 സെപ്റ്റംബര്‍ വരെ ആയിരിക്കും നാഫ്തലിയുടെ കാലാവധി. അതിനു ശേഷമുള്ള രണ്ടുവര്‍ഷം ലാപിഡ് ഭരിക്കും. 

വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിലും ട്വിറ്ററിലും നെതന്യാഹു പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക