Image

ജെഫ് ബെസോസിനൊപ്പം ബഹിരാകാശയാത്ര: തുക കേട്ടാല്‍ ഞെട്ടും

ജോബിന്‍സ് തോമസ് Published on 14 June, 2021
ജെഫ് ബെസോസിനൊപ്പം ബഹിരാകാശയാത്ര: തുക കേട്ടാല്‍ ഞെട്ടും
ആമസോണ്‍ സ്ഥാപകനും അറിയപ്പെടുന്ന കോടീശ്വരനുമായ ജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്രയെന്നത് ഇത്രയേറെ ചെലവേറിയതാണെന്ന് ഇപ്പോളാണ് മാലോകര്‍ക്ക് വ്യക്തമാക്കുന്നത്. എന്തായാലും ജെഫ് ബെസോസ് ബഹിരാകാശത്ത് പോകാന്‍ തീരുമാനിച്ചു. ഒപ്പം ഒരാളെക്കൂടി കൂടി കൊണ്ടുപോകും. ഇതനായി ആളെ തെരഞ്ഞെടുത്തതാവട്ടെ ലേലത്തിലൂടെയും 

ഈ അവസരത്തിനായി നിരവധി കോടീശ്വരന്‍മാരാണ് ലേലത്തില്‍ പങ്കെടുത്തത്. ശനിയാഴ്ചയായിരുന്നു ലേലം പൂര്‍ത്തിയായത്. ഈ അവസരം ലേലത്തില്‍ പോയതാവട്ടെ 2.80 കോടി ഡോളറിനും അതായത് ഏകദേശം 205.05 കോടി രൂപയ്ക്ക്. 

ഫോണ്‍ വഴിയായിരുന്നു ലേലം നടന്നത്. ലേലം തുടങ്ങി ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ ടിക്കറ്റ് വില രണ്ട് കോടിക്ക് മുകളിലെത്തി. ഏഴ് മിനിറ്റ് കൊണ്ട് ലേലം കഴിയുകയും ചെയ്തു. എന്നാല്‍ ഇത്രയധികം രൂപ മുടക്കി ആരാണ് ആ ലേലത്തില്‍ ജേതാവായത് എന്ന കാര്യം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 

അമേരിക്കയില്‍ സ്വകാര്യകമ്പനികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന ബഹിരാകാശയാത്രകള്‍ക്കായിരിക്കും ജെഫ് ബെസോസിന്റെ യാത്രയോടെ തുടക്കമാവുക. ബഹിരാകാശ യാനമായ ബ്ലൂ ഒര്‍ജിനാണ് ബെസോസിനെ ബഹിരാകാശത്ത് എത്തിക്കുന്നത്. ജൂലൈ 20 ന് പടിഞ്ഞാറന്‍ ടെക്‌സസില്‍ നിന്നാണ് ന്യൂഷെപ്പേര്‍ഡ് റോക്കറ്റില്‍ ഇവര്‍ പറന്നുയരുക.

ബഹിരാകാശത്ത് നിന്നും ഭൂമിയെ കാണുന്നത് നിങ്ങളെ മാറ്റിമറിക്കുമെന്നായിരുന്നു ലേലത്തിന് ആമുഖമായി ജെഫ് ബെസോസ് പറഞ്ഞത്. സഹോദരന്‍ മാര്‍ക്കും തന്നോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക