news-updates

കോവിഡ് മണത്തറിയാവുന്ന സെൻസർ; നോവാവാക്സ് വാക്സിൻ 90.4% ഫലപ്രദം

Published

on

ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  'റോബോസയന്റിഫിക്ക് ' എന്ന കമ്പനിയിലെ ഒരുകൂട്ടം ഗവേഷകർ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ്. ആൾക്കൂട്ടത്തിൽ ഒരാൾ കോവിഡ് ബാധിതനാണെങ്കിൽ അയാളിലെ വൈറസ് സാന്നിധ്യം തിരിച്ചറിയുന്ന സെൻസറാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സീലിങ്ങിൽ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഉപകരണത്തിന്റെ രൂപകൽപന. 

വൈറസിന്റെ സാന്നിധ്യം കൃത്യതയോടെ തിരിച്ചറിയാൻ സെൻസറിന് 15 നിമിഷങ്ങൾ മതിയാകുമെന്നും ഉടൻ ആ ഉപകരണം  'അലാം ശബ്ദം' പുറപ്പെടുവിക്കുമെന്നുമാണ് ഗവേഷകർ അവകാശപ്പെടുന്നത്. സ്‌മോക്ക് ഡിറ്റക്ടറിനേക്കാൾ വലിയൊരു റൂം മോണിറ്റർ സംവിധാനം ഇതിനായി സജ്ജീകരിക്കും. വ്യക്തികളുടെ ത്വക്കിലും ശ്വാസത്തിലും വരുന്ന വ്യതിയാനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും സെൻസർ പ്രവർത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ലക്ഷണങ്ങളില്ലാത്ത രോഗ വാഹകന്റെ സാമ്പിൾ സെൻസർ എടുക്കില്ല.

സാമ്പിളുകളിൽ നിന്ന്  ശരീരഗന്ധത്തിന് അനുസൃതമായ സിഗ്നൽ പുറപ്പെടുവിക്കുന്ന ഈ സാങ്കേതിക വിദ്യ, പൊതുഗതാഗതങ്ങളിലും ആൾക്കൂട്ടങ്ങളിലും ഏറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും  അവർ പങ്കുവച്ചു. പിസിആർ പരിശോധനാഫലത്തേക്കാൾ കൃത്യമായ റിസൾട് ഇതിലൂടെ ലഭിക്കുമെന്നും 98 മുതൽ 100 ശതമാനം കൃത്യത അതിലൂടെ ഉറപ്പാക്കാമെന്നുമാണ് കമ്പനിയുടെ വാദം. അധികപണച്ചിലവില്ലെന്നതും കുറഞ്ഞ സമയത്തിനുള്ളിൽ ഫലം അറിയാമെന്നതും മെച്ചമായി ഗവേഷകർ ചൂണ്ടിക്കാട്ടി.

നോവാവാക്സ് വാക്സിന്  കോവിഡിനെതിരെ  90.4 % ഫലപ്രാപ്തിയെന്ന് കമ്പനി 

മേരിലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  നോവാവാക്സ് എന്ന ബയോടെക് കമ്പനി തങ്ങൾ വികസിപ്പിച്ച കൊറോണ വാക്സിൻ, കോവിഡിനെ പ്രതിരോധിക്കുന്നതിൽ   90.4 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി 
തിങ്കളാഴ്ച പ്രഖ്യാപിച്ചു. 

യു‌എസിലെയും മെക്സിക്കോയിലെയും 119 സൈറ്റുകളിലായി 30,000 ത്തോളം ആളുകളെ പങ്കെടുപ്പിച്ച്  മൂന്നാം ഘട്ട പഠനം നടത്തിയ ശേഷമാണ് വാക്സിന്റെ  ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തിയതെന്ന് കമ്പനി വ്യക്തമാക്കി.
രണ്ടു ഡോസ് അടങ്ങുന്ന ഈ വാക്സിൻ കൂടി അംഗീകരിക്കപ്പെട്ടാൽ, അമേരിക്കയിൽ കോവിഡ് വാക്സിനുകൾ നാലാകും.

പരീക്ഷണഘട്ടത്തിൽ കുത്തിവയ്പ്പ് സ്വീകരിച്ച  77 പേർക്ക്  മാത്രമാണ് പിന്നീട് കോവിഡ്  ബാധിച്ചത്. എന്നാൽ,  കേസുകൾ ഒന്നും തന്നെ തീവ്രമാവുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം പോലും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 65 വയസ്സിനു മുകളിലുള്ളവരിലും , 65 വയസ്സിന് താഴെയുള്ള മറ്റു രോഗങ്ങൾ അലട്ടുന്നവരിലും  നോവവാക്സ് വാക്സിൻ 91% ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു.

 ആഗോള പൊതുജനാരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു കാൽവയ്പ്പാണ്  നോവവാക്സ് നടത്തിയിരിക്കുന്നതെന്ന്  നോവാവാക്സ് പ്രസിഡന്റും സിഇഒയുമായ സ്റ്റാൻലി എർക്ക് പ്രസ്താവനയിൽ പറഞ്ഞു.
വാക്സിൻ ആവശ്യമുള്ള ലോകരാജ്യങ്ങളിലേക്ക് ഡോസ്  എത്തിക്കാനുള്ള അടിയന്തിര നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വിശദീകരിച്ചു.

  30 വർഷത്തോളം വാക്സിൻ പരീക്ഷണങ്ങളിൽ പരാജയങ്ങൾ നേരിട്ട നോവാവാക്സ്, ഏറെ പ്രതീക്ഷയോടെയാണ്  ട്രംപ് ഭരണകൂടത്തിന്റെ ഓപ്പറേഷൻ വാർപ്പ് സ്പീഡിൽ  അവസരം ലഭിച്ചതിനെ നോക്കിക്കണ്ടത്. വാക്സിൻ യജ്ഞത്തിൽ പങ്കാളിയാകാൻ ഭരണകൂടത്തിൽ നിന്ന്  100 മില്യൺ ഡോസുകൾക്കായി 1.6 ബില്യൺ ഡോളർ കരാർ ലഭിച്ചത് പൂർണമായ സമർപ്പണ മനോഭാവത്തോടെയാണ് കമ്പനി സ്വീകരിച്ചത്. വാക്സിൻ  ഉൽപ്പാദനത്തിൽ  കാലതാമസം കാരണം  പരീക്ഷണങ്ങൾ മന്ദഗതിയിൽ ആയെങ്കിലും ഒടുവിൽ പ്രതീക്ഷിച്ച രീതിയിൽ വാക്സിൻ ഫലപ്രദമായതിന്റെ സന്തോഷത്തിലാണ് നോവാവാക്സ്.

ആഗോളതലത്തിൽ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ സംരംഭമായ കോവാക്സിന് 1.1 ബില്യൺ ഡോസ്  നോവവാക്സ് മുൻപ് വാഗ്ദാനം ചെയ്തിരുന്നു.

ഫൈസർ വാക്‌സിനിൽ നിന്ന് വ്യത്യസ്തമായി, നോവവാക്‌സിന് പ്രത്യേക റഫ്രിജറേഷൻ ആവശ്യമില്ല എന്ന മെച്ചമുണ്ട്, ഇത് വിതരണം എളുപ്പമാക്കും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരും സുപ്രീം കോടതിയിലേയ്ക്ക്

ടോക്കിയോയില്‍ മൂന്നാം മെഡല്‍ ; മൂന്നും വനിതകള്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളെ കുരുക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ്

ഇന്ത്യ - ചൈന ചര്‍ച്ചയില്‍ സൈനീക പിന്‍മാറ്റത്തിന് ധാരണ

ഇടിച്ച വാഹനം നിര്‍ത്താതെ പോയാല്‍ കൈത്താങ്ങേകാന്‍ കേന്ദ്രം

യുഎഇ യാത്ര: ടിക്കറ്റ് നിരക്ക് പൊള്ളുന്നു

അഫ്ഗാനിസ്ഥാനില്‍ മന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ആക്രമണം

കൊങ്കുനാട് സംസ്ഥാന ആവശ്യം ഉന്നയിക്കുന്നത് ബിജെപി 'കോര്‍പ്പറേറ്റ് കമ്പനി'-കമല്‍ ഹാസന്‍

കോട്ടയത്ത് 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ചുവന്ന കാറിലെ 'അജ്ഞാതന്‍' ആര്?

3.25 കോടി തട്ടിയെന്ന കേസ്: മാണി സി കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 24 വ്യാജ സര്‍വ്വകലാശാലകളെന്ന് കേന്ദ്രം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സുപ്രീം കോടതിയില്‍ ഹര്‍ജി

ആണവക്കരാര്‍ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചൈനയ്‌ക്കൊപ്പം നിന്നെന്ന് ആരോപണം

കാക്ക അനീഷിനെ കൊന്നത് ശല്ല്യം സഹിക്കാന്‍ വയ്യാതെയെന്ന് പ്രതികള്‍

ഒടുവില്‍ താലിബാന്‍ സമ്മതിച്ചു മുഹമ്മദ് ഖാസയെ ഞങ്ങള്‍ കൊന്നതാണ്

പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജം പകര്‍ന്ന് പെഗാസസ്

പെഗാസസ് ചോര്‍ത്തിയത് വനിതാ മാധ്യമപ്രവര്‍ത്തകയുടെ സ്വകാര്യ നിമിഷങ്ങളും

ഡിസിസി പുനസംഘടന: പട്ടിക നല്‍കി ഗ്രൂപ്പുകള്‍

പുരുഷ ഹോക്കിയില്‍ ഇന്ത്യക്കിനി വെങ്കല പ്രതീക്ഷ

യുഎഇയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെച്ചാല്‍ രണ്ടു കോടി രൂപവരെ പിഴ നല്‍കേണ്ടിവരും

പ്രധാനമന്ത്രിയുടെ ഉപദേശകന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം വരുന്നു; രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഗവേഷകരുടെ മുന്നറിയിപ്പ്

കോവാക്‌സിന്റെ 5 % റോയല്‍റ്റി ഐ.സി.എം.ആറിന്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -തിങ്കളാഴ്ച (ജോബിന്‍സ്‌)

മഹാരാഷ്ട്രയില്‍ പരസ്പരം പോര്‍വിളിച്ച് ബിജെപിയും ശിവസേനയും

ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം സെമിയില്‍

പിഎസ്സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്ന് പ്രതിപക്ഷം

കോവിഡ് : അതിര്‍ത്തി കടക്കാനാവാതെ മലയാളികള്‍

പ്രവാസികള്‍ നട്ടം തിരിയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത്

View More