Image

ബംഗാള്‍ ബിജെപിയെ ഞെട്ടിച്ച് 24 എംഎല്‍എമാരുടെ നീക്കം

ജോബിന്‍സ് തോമസ് Published on 15 June, 2021
ബംഗാള്‍ ബിജെപിയെ ഞെട്ടിച്ച് 24 എംഎല്‍എമാരുടെ നീക്കം
ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. പൂര്‍വ്വാധികം ശക്തിയോടെ മമത അധികാരത്തില്‍ തിരിച്ചെത്തി. തൃണമൂലില്‍ നിന്നും ബിജെപി പാളയത്തിലെത്തിയ മുകുള്‍ റോയി കഴിഞ്ഞ ദിവസം ബിജെപി വിട്ട് മമതയ്‌ക്കൊപ്പം വീണ്ടും ചേര്‍ന്നിരുന്നു. ഇതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ നിന്നും തൃണമൂലിലേയ്ക്ക് പോകുമെന്ന ആശങ്ക ബിജെപി പാളയത്തിലുണ്ടായിരുന്നു. 

ഈ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന നീക്കമാണ് ഇപ്പോല്‍ നടന്നിരിക്കുന്നത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഗവര്‍ണ്ണറെ സന്ദര്‍ശിക്കാനുള്ള ബിജെപി സംഘത്തില്‍ നിന്നും 24 എംഎല്‍എമാര്‍ വിട്ടു നിന്നിരിക്കുകയാണ്. സാധാരണഗതിയില്‍ അത്രയധികം എംഎല്‍എമാര്‍ വിട്ടുനില്‍ക്കാന്‍ ഒരു സാധ്യതയുമില്ല. ബിജെപി പാളയത്തില്‍ നിന്നും തൃണമൂലിലേയ്ക്ക് പോകുവാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പ്രാഥമീക വിലയിരുത്തല്‍. 

ഇതിനുള്ള കാരണങ്ങള്‍ പലതാണ്. അധികാരത്തില്‍ തിരിച്ചെത്തിയ മമതയുടെ ശക്തി തൃണമൂല്‍ വിട്ടുപോയവരടക്കമുള്ളവര്‍ മനസ്സിലാക്കുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിന് മുമ്പ് മാത്രം തൃണമൂല്‍ വിട്ട് ബിജെപിയിലേയ്ക്ക് വന്ന സുവേന്ദു അധികാരിയ്ക്ക് മുമ്പുണ്ടായിരുന്ന നേതാക്കളിലും പരിഗണന ബിജെപി നല്‍കുന്നു. 

സുവേന്ദുവിന്റെ നേതൃത്വം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ ബിജെപിയിലുള്ളവരടക്കം ഒരുക്കമല്ല. തൃണമൂലിലേയ്ക്ക തിരിച്ചെത്തിയ മുകുള്‍ റോയി്ക്ക് ഇപ്പോളും ബിജെപി ക്യാമ്പില്‍ സ്വാധീനമുണ്ട്. ഈ ഘടകങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ 24 എംഎല്‍എമാരുടെ ഈ ബഹിഷ്‌ക്കരണം ഒരു പക്ഷെ മറുകണ്ടം ചാടലിനുള്ള ഒരുക്കമായി പരിഗണിക്കാം. 

ബംഗാളിലെ സംഭവവികാസങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്. ഏത് വിധേനയും തൃണമൂലിലേയ്‌ക്കെത്താതെ നേതാക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളും ബിജെപി തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക