Image

പാര്‍വതിയുടേത് സ്ത്രീകളുടെ മുഖത്തു തുപ്പുന്നതിനു തുല്യമായ നടപടി: രേവതി സമ്പത്ത്

ആശ എസ്. പണിക്കര്‍ Published on 15 June, 2021
       പാര്‍വതിയുടേത് സ്ത്രീകളുടെ മുഖത്തു തുപ്പുന്നതിനു തുല്യമായ നടപടി:                                                രേവതി സമ്പത്ത്
 നിവിന്‍ മീ ടൂ ആരോപണ വിധേയനായ നടന്‍ റാപ്പര് വേടന്‍ നടത്തിയ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത പാര്‍വതി തിരുവോത്തിനെതിരേ നടി രേവതി സമ്പത്ത്. പാര്‍വതിയുടെ നടപടി ക്രൂരവും മുഖത്തു നോക്കി തുപ്പുന്നതിനു തുല്യമാണെന്നും പറയുന്നു. അതേ സമയം പോസ്റ്റ് വിവാദമായതിനു പിന്നാലെ പാര്‍വതി ലൈക്ക് പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. 

രേവതി സന്തത്തിന്റെ വാക്കുകള്‍ 
വളരെ നിരാശാജനകമായ പ്രവര്‍ത്തിയാണ് നടന്‍ ഹിരണ്‍ദാസ് മുരളി/വേടന്റെ മാപ്പു പറച്ചില്‍ പ്രഹസന പോസ്റ്റില്‍ കണ്ട പാര്‍വതിയുടെ ലൈക്ക്. പാര്‍വതിയമാത്രമല്ല, ആരൊക്കെ അതിനെ ആഘോഷിക്കുന്നു. ഇതാണോ പാര്‍വതി നിങ്ങളുടെ രാഷ്ട്രീയം. ഇത് ക്രൂരതയാണ്. സ്ത്രീയുടെ മുഖത്തുനോക്കി തുപ്പുന്നതിനു തുല്യമാണ്. ഹിരണ്‍ദാസ് മുരളി/ വേടന്‍ ഒരു ക്രമിനലാണ്. എന്തുകൊണ്ട് ഇവര്‍ ഇത് മറന്നു പോകുന്നു. അതോ ചിലയിടങ്ങളില്‍ മാത്രമേ ഇതെല്ലാം ബാധകമാകുന്നുള്ളോ? സമത്വത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്ന പാര്‍വതി ഈ വിഷയത്തില്‍ കാണിച്ച അസമത്വം പരിശോധിക്കണം. സെക്ഷ്വല്‍ അബ്യൂസ് കാറ്റഗറൈസ് ചെയ്യാന്‍ ശ്രമിക്കരുത്. പീഡനം, പീഡനം തന്നെയാണ്. ഒരു മനുഷ്യല്‍ എന്ന നിലയില്‍ വേടന്റെ മാപ്പു പറച്ചില്‍ പ്രഹസനത്തെ തോളില്‍ കയറ്റി വെക്കുന്നതില്‍ നിന്നും മാറി നില്‍ക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഈ ലൈക്ക് കേവലം ഒരു ചോയ്‌സ് എന്നതിനപ്പുറം ഒരു സോഷ്യല്‍ ഇഷ്യൂ ആണ്. അതിനപ്പുറം ഒരു ക്രൈം ഗ്‌ളോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കില്‍ നീതിയുടെ തിരിച്ചുള്ള അണ്‍ലൈക്കുകള്‍ മാത്രമേ കാണാനാകുന്നുള്ളൂ. ഇത് തെറ്റ്. 

നീതികേട് കണ്ടാല്‍ ഞാന്‍ പ്രതിഷേധിക്കും. അതിനിപ്പോള്‍ ഏതു മറ്റേ ആളാണെങ്കിലും ശരി. ഇങ്ങനെ എന്നെ ഇഷ്ടപ്പെടുന്നവര്‍ കൂടെ നിന്നാല്‍ മതിയാകും. അല്ലാത്തവര്‍ക്ക് എന്റെ ജീവിതത്തില്‍ സ്ഥാനമില്ല. കൂട്ടുകെട്ടോ, പ്രിവിലേജോ, മറ്റ് വൈകാരികതലങ്ങളോ സാമ്പത്തികമോ ഒന്നും തന്നെ അനീതിയെ താങ്ങാനോ മറച്ചു വയ്ക്കാനോ ഉളള ആയുധങ്ങളല്ല. വൃത്തികേട് കണ്ടാല്‍ ഞാന്‍ വിളിച്ചു പറയും. ആരായാലും ശരി. 

ഇത് കാരണം പലരും അസ്വസ്ഥരാണ്. പലര്‍ക്കും ഇതങ്ങ് പിടിക്കുന്നില്ല  എന്നറിയുന്നു. നിങ്ങളെ ആരേയും നഷടപ്പെടുന്നു എന്നു തോന്നുന്നില്ല. കാരണം അനീതിയ്ക്ക് വെള്ള പൂശുന്ന ആളുകള്‍ക്ക് എന്റെ ജീവിതത്തില്‍ സ്ഥാനമില്ല. നീതിയുടെ കൂടെ നില്‍ക്കുന്ന ഒരാള്‍ മതിയാകും എനിക്. അവസാന ശ്വാസം വരെ ശബ്ദം ഉയരും. അതു മതിഎനിക്ക്. രേവതി പറയുന്നു. 

അതേ സമയം പോസ്റ്റ് ലൈക്ക് ചെയ്ത വിവാദവുമായി ബന്ധപ്പെട്ട് നടി പാര്‍വതി മാപ്പു പറഞ്ഞ് രംഗത്തെത്തി. ഇത്തരം വിഷയങ്ങളില്‍ പല പുരുഷന്‍മാരും മാപ്പു പറയാന്‍ തയ്യാറല്ലെന്നും റാപ്പര്‍ വേടന്‍ തന്റെ തെറ്റു തുറന്നു സമ്മതിച്ചതു കൊണ്ടുമാണ് പോസ്റ്റ് ലൈക്ക് ചെയ്തതെന്നും പാര്‍വതി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക