Image

ന്യു യോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍: ആഡംസ് മുന്നില്‍

Published on 15 June, 2021
ന്യു യോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍: ആഡംസ് മുന്നില്‍

ന്യു യോര്‍ക്ക്: സിറ്റി മേയര്‍ ഇലക്ഷന്‍ അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കെ അഭിപ്രായ വോട്ടുകളില്‍ മുന്‍ ബ്രൂക്ക്‌ലിന്‍ ബോറോ പ്രസിഡന്റ് എറിക്ക് ആര്‍ഡംസ് മുന്നില്‍. രണ്ടാം സ്ഥാനത്ത് മുന്‍ സിറ്റി സാനിറ്റേഷന്‍ കമ്മീഷന കാത്രിന്‍ ഗാര്‍സിയ. മൂന്നാം സ്ഥാനത്ത് വന്നിരിക്കുന്ന മായാ വൈലി ഈ നേട്ടം കൈവരിച്ചത് ഇടതുപക്ഷ കോണ്‍ഗ്രസ്വുമണ്‍ അല്ക്‌സാണ്ട്രിയ ഒക്കേഷ്യ കോര്‍ട്ടസിന്റെ (അ.ഒ.സി) എന്‍ഡോഴ്‌സ്‌മെന്റിനു ശേഷമാണ്. നേരത്തെ ഫ്രണ്ട് റണ്ണര്‍ ആയിരുന്ന ആന്‍ഡ്രൂ യാംഗ് നാലാം സ്ഥാനത്തായി.

ന്യു യോര്‍ക്ക് പോസ്റ്റ് എന്‍ഡോഴ്‌സ് ചെയ്ത മുന്‍ പോലീസ് ക്യാപ്റ്റനായ ആഡംസിനു 24 ശതമാനം വോട്ടുണ്ട്. ആഫ്രിക്കന്‍ അമേരിക്കന്‍ പിന്തുണയും. ന്യു യോര്‍ക്ക് ടൈംസും ന്യു യോര്‍ക്ക് ഡയിലി ന്യുൂസും എന്‍ഡോഴ്‌സ് ചെയ്ത ഗാര്‍സിയക്കു 17 ശതമാനവും എ.ഒ.സി എന്‍ഡീാഴ്‌സ് ചെയ്ത വൈലിക്ക് 15 ശതമാനവും വോട്ടുണ്ട്.

തീവ്ര ഇടതുപക്ഷത്തിന്റെ പ്രതിനിധിയായ വൈലി കരുത്താര്‍ജിക്കുന്നത് പലരും ആശങ്കയോടെയാണ് കാണുന്നത്. ഇപ്പോള്‍ തന്നെ സിറ്റിയില്‍നിരന്തര വെടിവയ്പും അരാജകത്വവുമുണ്ട്. അതു തടയാന്‍ കരുത്തുള്ള മേയറേയാണ് ആവശ്യം. മുന്‍ പോലീസ് ഓഫീസറെന്ന നിലയില്‍ ആഡംസ് ശക്തമായ നിലപാട് എടുക്കുമെന്നു കരുതുന്നുവെങ്കിലും അദ്ദേഹത്തിന്റെ അനുചരര്‍ അത് എത്രകണ്ട് ഫലവത്താക്കുമെന്ന് ഉറപ്പില്ല.

അതെ സമയം,പോലീസിലെ ക്യാപ്റ്റന്‍ തുടങ്ങിയവരെ പ്രതിനിധീകരിക്കുന്ന കാപ്റ്റന്‍സ് എന്‍ഡോവ്‌മെന്റ് അസോസിയേഷന്‍ യാംഗിനു പിന്തുണ പ്രഖ്യാപിച്ചു. ഇത് ആഡംസിനു ക്ഷീണമായി. ആഡംസും അസോസിയേഷനിലെ അംഗമാണ്.

വെളുത്തവര്‍ കൂടുതലുള്ള മന്‍ഹട്ടനില്‍ ഗാര്‍സിയക്കാണ് പിന്തുണ കൂടുതല്‍. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഏര്‍ലി വോട്ടിംഗ് തുടങ്ങി. ഒട്ടേറേ പേര്‍ ഇതിനകം വോട്ട് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക