Image

ജനോഷ് പുരക്കലിന്റെയും പുത്രന്റെയും സംസ്‌കാര കര്‍മങ്ങള്‍ വ്യാഴം രാവിലെ 9:30-നു

Published on 15 June, 2021
ജനോഷ് പുരക്കലിന്റെയും പുത്രന്റെയും സംസ്‌കാര കര്‍മങ്ങള്‍ വ്യാഴം രാവിലെ 9:30-നു
ടാമ്പ, ഫ്‌ലോറിഡ: കഴിഞ്ഞ വെള്ളിയാഴ്ച അപ്പൊളോ ബീച്ചില്‍ മുങ്ങി മരിച്ച ജനോഷ് പുരക്കലിന്റെയും, 37, പുത്രന്‍ ഡാനിയലിന്റെയും സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച (ജൂണ്‍ 17) രാവിലെ 9:30-നു ആരംഭിക്കും. ഇരുവരും ആരാധന നടത്തിയിരുന്ന സെന്റ് ജോസഫ്‌സ് സീറൊ മലബാര്‍ ചര്‍ച്ച് ആണ് അന്ത്യ കര്‍മ്മങ്ങള്‍ക്കും വേദിയാകുക. (5501 വില്യംസ് റോഡ്, സെഫ്‌നര്‍, ഫ്‌ലോറിഡ-33584)

തുടര്‍ന്ന് സംസ്‌കാരം ഹില്‍സ്‌ബൊറോ മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍. (2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്‌ളോറിഡ-33511

ചങ്ങനാശേരി ചീരഞ്ചിറ പരേതനായ ബേബി പുരക്കലിന്റെയും മേരിക്കുട്ടിയുടെയും പുത്രനാണ് ജനോഷ്. ഭാര്യ അനിറ്റ കോട്ടയം കാഞ്ഞിരത്താനം പാപ്പിനശേരില്‍ കുടുംബാംഗം. പത്ത് മാസം പ്രായമുള്ള സ്റ്റീഫന്‍ ഇളയ പുത്രനാണ്.

സഹോദരിലവ്ബി സുധീഷ് ബഹ്രൈനിലണ്. ഭര്‍ത്താവ്സുധീഷ് ജോസഫ് പരുവപ്പറമ്പില്‍

സഹോദരന്‍ മനോജ് പുരക്കലും ഭാര്യ അഞ്ജലിയും ചീരഞ്ചിറയില്‍.

ലൈവ് സ്ട്രീമിങ്ങ് ഉണ്ടായിരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക