Image

വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ വെറുതെ കിടക്കുന്നുണ്ടോ? മമ്മൂട്ടി ചോദിക്കുന്നു

Published on 15 June, 2021
വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ വെറുതെ കിടക്കുന്നുണ്ടോ? മമ്മൂട്ടി ചോദിക്കുന്നു

സംസ്ഥാനത്തെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സ്മാര്‍ട്ട്ഫോണ്‍ ഇല്ലെന്ന കാരണത്താല്‍ വഴിമുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് കരുതലാവുകയാണ് നടന്റെ ഇടപെടല്‍. വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകള്‍ ഇത്തരം കുട്ടികള്‍ക്ക് കൈമാറാണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. വിദ്യാമൃതം എന്നാണ് പുതിയ പദ്ധതിയുടെ പേര്. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. 

സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. മമ്മൂട്ടി പറഞ്ഞു. 

സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ് തുടങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സഹായകമായ കരമായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള സ്പീഡ് ആന്‍ഡ് സേഫ്  കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മതി. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്തുകഴിഞ്ഞാല്‍ ദാതാവിന് സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക