America

ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം മലയാളിയായ നിത്യ രാമനെ തിരിച്ചുവിളിക്കാൻ നീക്കം

Published

on

ലോസ് ഏഞ്ചൽസിലെ സിറ്റി കൗൺസിൽ അംഗമായ ആദ്യ ഇക്കാരിയും മലയാളിയുമായ  നിത്യ രാമനെ  (39)  തിരിച്ചു വിളിക്കാൻ ശ്രമം തുടങ്ങി.

ആറുമാസം മുൻപാണ് അവർ ചുമതലയേറ്റത്. തിരിച്ചു വിളിക്കാൻ കഴിഞ്ഞ മാസം ക്യാമ്പെയ്ൻ കമ്മിറ്റി  രൂപീകരിച്ചുകൊണ്ട് , ജൂൺ 9 ന് രാമന്റെ  വസതിയിലേക്ക്  'റീകോൾ നോട്ടീസ്' അയച്ചിരുന്നു.

പരിചയത്തിന്റെ കുറവും , അവസരോചിതമായി  പ്രതികരിക്കാൻ കഴിയാതെ വരുന്നതും  കടുത്ത ഇടത് നിലപാടും വിലയിരുത്തിയപ്പോൾ  വരുന്ന നാല് വർഷക്കാലം അവരുടെ  പ്രവർത്തനങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് നീങ്ങാൻ പോകുന്നില്ലെന്ന്  കമ്മിറ്റി അഭിപ്രായപ്പെട്ടു. 

തിരിച്ചുവിളിക്കുന്നതിനുള്ള  പേപ്പർ വർക്കുകൾ നടക്കുകയാണ്. ജൂലൈ4  മുതൽ നവംബർ ആദ്യം വരെ, രാമൻ വിജയിച്ച  ഡിസ്ട്രിക്ട് 4 -ൽ   നിന്നുള്ള  27,000 ആളുകളുടെ ഒപ്പുകൾ ഇതിനായി ശേഖരിക്കേണ്ടതുണ്ട്.

തിരിച്ചുവിളിക്കൽ അറിയിപ്പിനോട് പ്രതികരിക്കാൻ രാമന് 21 ദിവസത്തെ സാവകാശം ലഭിക്കും.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെ എൽ.എ ചാപ്റ്റർ ഉൾപ്പെടെയുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ്  കഴിഞ്ഞ വർഷം രാമൻ സീറ്റ് നേടിയത് . പോലീസ് വകുപ്പുകളെയും ജയിലുകളെയും നിർത്തലാക്കുന്നതിനെ അനുകൂലിക്കുന്നതാണ്  ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക. 

കമ്മിറ്റിയുടെ ലീഡ് റീകോൾ വക്താവായ ആലിസൺ കോഹൻ, ഭവനരഹിതരോടുള്ള ഓഫീസിലെ സമീപനത്തെക്കുറിച്ചും ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ  ജീവനക്കാരുടെ എണ്ണം 250 ആയി വെട്ടിക്കുറയ്ക്കുന്നതിനുള്ള പദ്ധതിയെ രാമൻ പിന്തുണച്ചുവെന്നും ആരോപിച്ച്.

കമ്മിറ്റിയുടെ  അവകാശവാദങ്ങളോടും  രാമൻ പ്രതികരിച്ചിട്ടില്ല. എന്നാൽ  പ്രസ്താവനയിൽ, വിശാലമായ പുരോഗമന അജണ്ടയിലാണ് താൻ  ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് രാമൻ വ്യക്തമാക്കി. വാടകക്കാരെയും ചെറുകിട ബിസിനസുകാരെയും  ഭവനരഹിതരെയും സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു 

റീകോൾ കമ്മിറ്റി രൂപീകരിച്ചവർ  ലോസ് ആഞ്ചലസിലെ ആളുകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തി നാട് മികച്ചതാക്കി മാറ്റാൻ കൈകോർക്കുകയാണ് വേണ്ടതെന്നു  രാമൻ പറഞ്ഞു . തന്റെ ജനങ്ങളെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി അവർക്കുവേണ്ടി പ്രവർത്തിക്കാൻ തീരുമാനമെടുത്തതെന്ന് വിശദീകരിക്കുകയും ചെയ്തു.
see also

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

ലൈംഗീകാതിക്രമം : അമേരിക്കയില്‍ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

കനേഡിയന്‍ നെഹ്രു ട്രോഫി വേര്‍ച്വല്‍ ഫ്‌ളാഗ് ഓഫ് ജൂലൈ 31 നു ഡോ എംഎ യൂസഫലി നിര്‍വഹിക്കുന്നു

View More