Image

ഇന്ത്യയില്‍ ആദ്യ ഗ്രീന്‍ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു

ജോബിന്‍സ് തോമസ് Published on 16 June, 2021
ഇന്ത്യയില്‍ ആദ്യ ഗ്രീന്‍ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു
ബ്ലാക്ക് ഫംഗസ് ഭീഷണി നിലനില്‍ക്കുന്ന ഇന്ത്യയില്‍ ആദ്യ ഗ്രീന്‍ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയ യുവാവിലാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇന്‌ഡോറിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മുപ്പത്തിനാലുകാരനെ ഇതേ തുടര്‍ന്ന് മുബൈയിലെ ആശുപത്രിയിലേയ്ക്ക് എയര്‍ ലിഫ്റ്റ് ചെയ്തു. 

കോവിഡ് രോഗബാധിതനായിരുന്ന ഇയാള്‍ ബ്ലാക്ക് ഫംഗസ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായികരുന്നു. ഇതിനിടയില്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ ബാധിച്ചിരിക്കുന്നത് ബ്ലാക്ക് ഫംഗസല്ല ഗ്രീന്‍ ഫംഗസാണെന്ന് സ്ഥിരീകരിച്ചത്. 

കോവിഡ് രോഗികളിലും കോവിഡ് വന്നു പോയവരിലുമാണ് ഗ്രീന്‍ ഫംഗസ് രോഗ സാധ്യതയുള്ളത്. ഇന്‌ഡോറിലെ ഓര്‍ബിന്ദോ ആശുപത്രിയിലായിരുന്നു ഒന്നരമാസമായി ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശ്വാസകോശത്തിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്. 90 ശതമാനമായിരുന്നു ശ്വാസകോശ ഇന്‍ഫെക്ഷനെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

ബ്ലാക്ക് ഫംഗസിന് സമാനമായ ഒരു രോഗം തന്നെയാണ് ഗ്രീന്‍ ഫംഗസ്. മൂക്കില്‍ നിന്നും രക്തം വരിക, കടുത്ത പനി എന്നിവയായിരുന്നു ഇന്‍ഡോറിലെ രോഗിയില്‍ കണ്ട ലക്ഷണങ്ങള്‍. രാജ്യത്ത് ഗ്രീന്‍ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും ജാഗ്രതിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക