Image

പൊലീസുമായി ഏറ്റുമുട്ടല്‍; വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Published on 16 June, 2021
പൊലീസുമായി ഏറ്റുമുട്ടല്‍; വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ആ​ന്ധ്രാപ്രദേശില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ്​ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിശാഖപട്ടണം കോയൂരു മാമ്ബ പൊലീസ് സ്​റ്റേഷന്​ സമീപമാണ്​ ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തു നിന്ന്​ എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടു.


പ്രദേശത്ത്​ മാവോയിസ്റ്റുകള്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ്​ കോമ്ബിംഗ്​ ഓപറേഷന്‍ നടത്തുന്നതിനിടയിലാണ്​ ഏറ്റുമുട്ടലുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. 


വെടിവെപ്പില്‍ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിബിഡ വനമേഖലയായതിനാല്‍ വിശദാംശങ്ങള്‍ അറിയാന്‍ സമയമെടുക്കുമെന്ന് കോയൂരു സി.ഐ വെങ്കടരാമന്‍ പറഞ്ഞു.


രക്ഷപ്പെട്ട മറ്റ്​ മാവോയിസ്റ്റുകള്‍ക്കായി പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ കാടിനുള്ളില്‍ തിരച്ചില്‍ നടത്തിയതായും വിവരമുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക