VARTHA

കോവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രിയില്‍ വിവസ്ത്രമായ നിലയില്‍; സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റില്‍

Published

on

ചെന്നൈ : കോവിഡ് രോ​ഗിയുടെ മൃത​ദേഹം ആശുപത്രിയില്‍ അഴുകിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റില്‍. രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരി രതിദേവി(40) ആണ് അറസ്റ്റിലായത്. പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ കോവിഡ് രോ​ഗിയെ കൊന്ന് മൃതദേഹം ആശുപത്രിയുടെ എട്ടാംനിലയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെസ്റ്റ് താംബരം സ്വദേശിയായ സുനിത(41) ആണ് കൊല്ലപ്പെട്ടത്. കോവിഡ് ബാധിച്ച്‌ രാജീവ് ഗാന്ധി ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുനിതയെ കാണാന്‍ മേയ് 23-ന് ഭര്‍ത്താവ് മൗലി ആശുപത്രിയിലെത്തിയെങ്കിലും വാര്‍ഡില്‍ ഭാര്യയെ കണ്ടില്ല.
അദ്ദേഹം ഇക്കാര്യം ആശുപത്രിയധികൃതരെ അറിയിച്ചു. എന്നാല്‍ ഇതിനിടയില്‍ മൗലിയും കോവിഡ് ബാധിച്ച്‌ ചികിത്സയിലായി. സുനിതയുടെ ഫോണില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് മൗലി പൊലീസില്‍ പരാതി നല്‍കി.

ജൂണ്‍ എട്ടിനാണ് സുനിതയുടെ മൃതദേഹം അഴുകിയനിലയില്‍ ആശുപത്രിയിലെ എട്ടാംനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടത്തിയ അന്വേഷണമാണ് സെക്യൂരിറ്റി ജീവനക്കാരിയിലേക്കെത്തിയത്. സുനിതയുടെ പഴ്‌സില്‍ നിന്ന് 9000 രൂപ രതിദേവി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതുകണ്ട സുനിത ഇത് എതിര്‍ക്കുകയും ആശുപത്രിയധികൃതരെ വിവരമറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.

ഇതുകേട്ട് ഭയന്ന രതിദേവി ഓക്സിജന്റെ സഹായത്തോടെ ചികിത്സയില്‍ക്കഴിഞ്ഞിരുന്ന സുനിതയെ സ്ട്രച്ചറില്‍ കയറ്റി എട്ടാം നിലയിലെത്തിച്ചു. കഴുത്തില്‍ പ്ലാസ്റ്റിക് വയര്‍ ചുറ്റി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിവസ്ത്രയാക്കി എട്ടാം നിലയില്‍ ഉപേക്ഷിച്ചു.

രതിദേവിയുടെ പക്കല്‍നിന്ന് സുനിതയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാനസയുടെ അച്ഛന്‍ എറണാകുളത്തേക്ക് തിരിച്ചത്, മകള്‍ കൊല്ലപ്പെട്ടത് അറിയാതെ

മാനസയും രാഖിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അറിയില്ലെന്ന് മാനസയുടെ അമ്മാവന്‍

മാനസയെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതെന്ന് സംശയം

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കാനാവില്ലെന്ന് ധനമന്ത്രി

മാനസയുമായി പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമിലൂടെ, കൊലയ്ക്ക് പ്രേരിപ്പിച്ചത് പ്രണയം നിഷേധിച്ചത്

ഒറ്റ ദിവസം 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍: റെക്കോര്‍ഡ് നേട്ടവുമായി കേരളം

കുറയാത്ത കോവിഡ് വ്യാപനം; സംസ്ഥാനത്ത് കേന്ദ്ര സംഘം എത്തി

കുളിമുറിയില്‍ തെന്നിവീണു; ഓസീസ് ബാസ്‌ക്കറ്റ്ബോള്‍ താരത്തിന് ഒളിമ്പിക്സ് നഷ്ടം!

അത്ലറ്റിക്സിലെ ആദ്യ സ്വര്‍ണം എത്യോപ്യക്ക്; 10,000 മീറ്ററില്‍ സെലമണ്‍ ഒന്നാമത്

വനിതാ ഫുട്ബോള്‍; യുഎസ്എ-കാനഡ, ഓസ്ട്രേലിയ-സ്വീഡന്‍ സെമി ഫൈനല്‍

മിക്സഡ് റിലേ ഹീറ്റ്സില്‍ ഇന്ത്യ അവസാന സ്ഥാനത്ത്

ഹോക്കിയില്‍ ആതിഥേയരായ ജപ്പാനേയും തകര്‍ത്ത് ഇന്ത്യ; ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം

ദ്യോകോവിച്ചിന്റെ ഗോള്‍ഡന്‍ സ്ലാം മോഹം പൊലിഞ്ഞു; സെമിയില്‍ പുറത്ത്

യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ്: പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യമില്ല

വിശ്വാസികള്‍ക്കായുള്ള കുടുംബക്ഷേമപദ്ധതികള്‍ കത്തോലിക്കാസഭ കൂടുതല്‍ സജീവമാക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു

കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കൂടി കോവിഡ്; ടിപിആര്‍ നിരക്ക് ഉയര്‍ന്നുതന്നെ, 116 മരണം

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി തണല്‍ പെരുമ്പുഴ

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

പെഗാസസ് വിവാദം; ഒമ്പതാം നാളും പാര്‍ലമെന്റ് സ്തംഭിച്ചു; ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡിലെ ജില്ലാ ജഡ്‌ജിയുടെ മരണം ; സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍

ലോക്​സഭയില്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി

കടല്‍ക്കൊല കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച്‌ കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കി

മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ക്യൂ; ​വീ​ണ്ടും വിമര്‍ശനവുമായി ഹൈ​ക്കോ​ട​തി

ആറന്മുളയില്‍ 13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ കാമുകനു വിറ്റു

അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും പോസ്റ്റു ചെയ്തിട്ടില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയില്‍ രഞ്ജിനി ഹരിദാസിന്റെ പ്രതികരണം

കോഴിക്കോട്ട് റെയില്‍വെ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം

View More