Image

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; കേന്ദ്ര ആരോഗ്യമന്ത്രി

Published on 16 June, 2021
കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള വര്‍ധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള ഇടവേള എട്ട് ആഴ്ചയില്‍ നിന്ന് 12 ആഴ്ചയായി വര്‍ധിപ്പിച്ചിരുന്നു.

വിദഗധ സമിതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഏകകണ്ഠമായ തീരുമാനമായിരുന്നു ഇതെന്ന് വിമര്‍ശനം ഉയര്‍ന്നതായി മന്ത്രി വിപറഞ്ഞു. 'കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള വര്‍ധിപ്പിച്ച താരുമാനം സുതാര്യമായാണ്. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്' ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ടു ആഴ്ചയായിരിക്കുമ്ബോള്‍ വാക്‌സിന്റെ ഫലപ്രാപ്തി 65 ശതമാനം ആണെങ്കില്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിക്കുമ്ബോള്‍ 88 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് യുകെ ഹെല്‍ത്ത് റെഗുലേറ്ററിയുടെ റിപ്പോര്‍ട്ട് നാഷണല്‍ ടെക്‌നിക്കല്‍ സൊസൈറ്റി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു എന്നും മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള ഇടവേള 12 മുതല്‍ 18 ആഴ്ചയായി വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം മേയ് 13നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ എട്ടു മുതല്‍ 12 ആഴ്ചവരെയാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് 12 മുതല്‍ 16 ആഴ്ചവരെയായി പ്രഖ്യാപിച്ചെന്നും ഇത് അംഗീകരിക്കനാവില്ലെന്ന് മുന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ എം ഡി ഗുപ്ത പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക