VARTHA

കോവാക്‌സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടില്ല, വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

Published

on

ഡല്‍ഹി: കോവാക്‌സിനില്‍ പശുവിന്റെ സെറം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. കോവാക്‌സിനില്‍ അടങ്ങിയിരിക്കുന്ന ഘടകപദാര്‍ത്ഥങ്ങളില്‍ ഇത് ഉള്‍പ്പെടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

കോവാക്‌സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടുണ്ട് എന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.

കോവാക്‌സിനില്‍ പശുവിന്റെ സെറം അടങ്ങിയിട്ടുണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇത് തെറ്റാണെന്നും വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു.
കോശങ്ങളുടെ കള്‍ച്ചറിന് ഉപയോഗിക്കുന്ന വെറോ സെല്ലുകളുടെ നിര്‍മ്മിതിക്കും വളര്‍ച്ചയ്ക്കുമാണ് പ്രധാനമായും ചത്ത പശുക്കുട്ടിയുടെ സെറം ഉപയോഗിക്കുന്നത്. ദശാബ്ദങ്ങളായി ഈ രീതി ഉപയോഗിക്കുന്നുണ്ട്.

പോളിയോ, പേപ്പട്ടി വിഷബാധ, തുടങ്ങിയവയെ പ്രതിരോധിക്കാന്‍ വികസിപ്പിക്കുന്ന വാക്‌സിനുകളില്‍ ഈ രീതി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോവാക്‌സിനില്‍ ഇത് ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ആഗോളതലത്തില്‍ വെറോ സെല്ലിന്റെ വളര്‍ച്ചയ്ക്ക് മൃഗങ്ങളുടെ സെറം ഉപയോഗിക്കാറുണ്ട്.

വെറോ സെല്ലുകളില്‍ കൊറോണ വൈറസിനെ ഉപയോഗിച്ച്‌ അണുബാധയേല്‍പ്പിക്കുന്നതാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം. വൈറസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രക്രിയ. ഇതുവഴി വെറോ സെല്ലുകള്‍ പൂര്‍ണമായി നശിക്കുന്നു.

ഇത്തരം പ്രക്രിയയിലൂടെ വികസിപ്പിച്ചെടുക്കുന്ന വൈറസുകളെ പൂര്‍ണമായി കൊല്ലുന്നതാണ് അടുത്ത പടി. ഇവയെയാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കോവാക്‌സിന്റെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ പശുവിന്റെ സെറം ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മന്ത്രവാദം സംശയിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച്‌ പ്രധാനമന്ത്രി

ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മറ്റന്നാള്‍ മുതല്‍ മടങ്ങാം; ഇളവ് പ്രഖ്യാപിച്ചു

പെഗസസില്‍ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീംകോടതിയില്‍

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിതന്നെ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി

റിമാന്‍ഡ് പ്രതി മരിച്ചു; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം, ദുരൂഹതയെന്ന് ബന്ധുക്കള്‍

ബൈക്കിന് ഇന്‍ഷുറന്‍സില്ല; മലപ്പുറത്ത് യുവാവിന്‍റെ ഫോണ്‍‌ പിടിച്ചുവാങ്ങി വനിതാ എസ്‌ഐ, നാട്ടുകാര്‍ പ്രതികരിച്ചതോടെ ഫോണ്‍ തിരികെ തല്‍കി

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം: നാല് പേരെ അറസ്റ്റ് ചെയ്തു

കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ ആരോപണവുമായി കെ.ടി ജലീല്‍

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.04ശതമാനം വിജയം; രാജ്യത്ത് ഒന്നാമത് തിരുവനന്തപുരം മേഖല

ഇന്ത്യയില്‍ 10 കോടി ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന്‍ നല്‍കി

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനം നൊന്ത് ഭാര്യയും മകനും ജീവനൊടുക്കി

പ്രശസ്ത കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ ക്രൂരത: വിദ്യാര്‍ത്ഥികളടക്കം അറുപതോളം മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി

ഇ-റുപ്പി: പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി മോദി

മലക്കം മറിഞ്ഞ് ബാബുള്‍ സുപ്രിയോ; എംപി സ്ഥാനം രാജിവെക്കില്ല

തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു; ഒരാള്‍ക്ക് പരിക്ക്

ആറാം വിവാഹത്തിനൊരുങ്ങി യു.പിയിലെ മുന്‍ മന്ത്രി; പരാതിയുമായി ഭാര്യ

മെഡല്‍ നേടാനാകാതെ കമല്‍പ്രീത് കൗര്‍, ഡിസ്‌കസ് ത്രോ ഫൈനലില്‍ ആറാം സ്ഥാനം

യുഎഇയില്‍ 16 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാന്‍ ലാബ് തന്നെയെന്ന് യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്

ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍ വിദേശി മരിച്ചു; വംശഹത്യയെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സുഹൃത്തുക്കള്‍

ഡോക്ടറെ മര്‍ദിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല; ആലപ്പുഴയില്‍ നാളെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

സഹകരിച്ചില്ലെങ്കില്‍' തോല്‍പ്പിക്കും; ലൈംഗികാതിക്രമത്തിന് നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരേ കേസ്

ഭര്‍ത്താവിനെ രക്ഷിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍, കരാറുകാരനെ വീട്ടില്‍ കയറി വെട്ടി; നാലു പേര്‍ പിടിയില്‍

മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി

കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്, 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93

മൂന്നാം ലോക കേരള സഭയ്ക്ക് ഒരുകോടി; ബജറ്റ് വകയിരുത്തലിന്‍െറ തുടര്‍ച്ചയായി മാത്രമെന്ന് നോര്‍ക്ക

ഹോട്ടല്‍ പണിയുന്നതിന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം; 40 കോടി പിഴ

ടിക്‌ടോക് താരം തിയറ്ററില്‍ വെച്ച് വെടിയേറ്റു മരിച്ചു

View More