VARTHA

കോവിഡ് രോഗിയുടെ കൊലപാതകം; ജീവനക്കാരി അറസ്റ്റില്‍

Published

on

ചെന്നൈ: ആശുപത്രിയില്‍നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആശുപത്രിയിലെ കരാര്‍ ജീവനക്കാരിയായ തിരുവൊട്ടിയൂര്‍ സ്വദേശി രതിദേവി (40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോവിഡ് ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യെയാണ് ജീവനക്കാരിയായ രതിദേവി കൊലപ്പെടുത്തിയത്. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനിതയെ മെയ് 24ാം തീയതി മുതലാണ് കാണാതായത്. മെയ് 23നാണ് സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, പിറ്റേ ദിവസം ഭര്‍ത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോള്‍ സുനിതയെ വാര്‍ഡില്‍ കണ്ടില്ല. ആശുപത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്നേദിവസം തന്നെ ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ മൗലി ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. പിന്നീട് മെയ് 31ാം തീയതി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി രേഖാമൂലം പരാതി സമര്‍പ്പിക്കുകയും ചെയ്തു.

കേസില്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് 23ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീല്‍ചെയറില്‍ കൊണ്ടുപോയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ ചോദ്യംചെയ്‌തെങ്കിലും സ്കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാര്‍ഡില്‍ എത്തിച്ചുവെന്നായിരുന്നു മൊഴി. ഇതോടെ കേസിലെ ദുരൂഹതകളും വര്‍ധിച്ചു.

സുനിതയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാം നിലയിലെ എമര്‍ജന്‍സി ബോക്‌സ് റൂമില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായുള്ള പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ജൂണ്‍ എട്ടിന് ഇവിടെ പരിശോധിച്ചപ്പോള്‍ അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഇക്കാര്യം മൗലിയെ അറിയിച്ചതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി മൃതദേഹം സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. ഇതോടെ പോലീസ് അന്വേഷണം വീണ്ടും രതിദേവിയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് രതിദേവി കുറ്റംസമ്മതിച്ചത്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.04ശതമാനം വിജയം; രാജ്യത്ത് ഒന്നാമത് തിരുവനന്തപുരം മേഖല

ഇന്ത്യയില്‍ 10 കോടി ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന്‍ നല്‍കി

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനം നൊന്ത് ഭാര്യയും മകനും ജീവനൊടുക്കി

പ്രശസ്ത കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ ക്രൂരത: വിദ്യാര്‍ത്ഥികളടക്കം അറുപതോളം മലയാളികള്‍ മംഗളൂരുവില്‍ കുടുങ്ങി

ഇ-റുപ്പി: പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി മോദി

മലക്കം മറിഞ്ഞ് ബാബുള്‍ സുപ്രിയോ; എംപി സ്ഥാനം രാജിവെക്കില്ല

തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു; ഒരാള്‍ക്ക് പരിക്ക്

ആറാം വിവാഹത്തിനൊരുങ്ങി യു.പിയിലെ മുന്‍ മന്ത്രി; പരാതിയുമായി ഭാര്യ

മെഡല്‍ നേടാനാകാതെ കമല്‍പ്രീത് കൗര്‍, ഡിസ്‌കസ് ത്രോ ഫൈനലില്‍ ആറാം സ്ഥാനം

യുഎഇയില്‍ 16 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാന്‍ ലാബ് തന്നെയെന്ന് യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്

ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍ വിദേശി മരിച്ചു; വംശഹത്യയെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സുഹൃത്തുക്കള്‍

ഡോക്ടറെ മര്‍ദിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല; ആലപ്പുഴയില്‍ നാളെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

സഹകരിച്ചില്ലെങ്കില്‍' തോല്‍പ്പിക്കും; ലൈംഗികാതിക്രമത്തിന് നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരേ കേസ്

ഭര്‍ത്താവിനെ രക്ഷിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍, കരാറുകാരനെ വീട്ടില്‍ കയറി വെട്ടി; നാലു പേര്‍ പിടിയില്‍

മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി

കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്, 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93

മൂന്നാം ലോക കേരള സഭയ്ക്ക് ഒരുകോടി; ബജറ്റ് വകയിരുത്തലിന്‍െറ തുടര്‍ച്ചയായി മാത്രമെന്ന് നോര്‍ക്ക

ഹോട്ടല്‍ പണിയുന്നതിന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം; 40 കോടി പിഴ

ടിക്‌ടോക് താരം തിയറ്ററില്‍ വെച്ച് വെടിയേറ്റു മരിച്ചു

ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി ; വരൻ സിനിമാതാരം സാം സിബിൻ

ചൈനയിലെ ടിയാന്‍ജിന്‍ യൂനിവേഴ്‌സിറ്റിയില്‍ ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

കുതിരാന്‍ ടണലിനകത്തു കൂടി കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടിയുള്ള നടപാത ഒഴിവാക്കേണ്ടതായിരുന്നു; മുരളി തുമ്മാരുകുടി

സാഗര്‍മാല പദ്ധതിയുടെ കീഴില്‍ കേരളത്തിന് 65 പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം

ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അനുമതി ; അപേക്ഷ പിന്‍വലിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

'ഇവിടെ ചുംബനം അരുത്'; ബോര്‍ഡുമായി ഹൗസിംഗ് സൊസൈറ്റി

കൊട്ടിയൂര്‍ പീഡനം; റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ലെന്ന് സുപ്രീംകോടതി

'ആ സ്വര്‍ണം ഞങ്ങള്‍ക്ക്​ ഒന്നിച്ചുമതി'- ഹൈജംപ്​ ഫൈനലില്‍ സ്വര്‍ണം പങ്കിട്ട്​ ഖത്തര്‍- ഇറ്റാലിയന്‍ താരങ്ങള്‍: വിജയമാഘോഷിക്കുന്ന വീഡിയോ വൈറല്‍

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

View More