America

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

Published

on

കച്ചേരിപടിയിൽ ബസ്സിറങ്ങിയ ഭരതൻ ചുറ്റും നോക്കി. സമയം സന്ധ്യയോടടുത്തിരിക്കുന്നു. എന്നാലും പോകാൻ മടിച്ച വെയിലിന്റെ ഒരു ചീള് അവിടെ ബാക്കി നിൽക്കുന്നതായി തോന്നി. ഒരു ചായ കുടിക്കാം. ഒന്നര മണിക്കൂർ ബസ്സിലിരുന്നതിന്റെ മുഷിപ്പു മാറ്റാൻ കടുപ്പത്തിൽ ഒരു ചാ യക്കാകും. അടുത്തു കണ്ട കടയിലേക്കയാൾ കയറി.
 
“ഒരു ചായ", അയാൾ പറ ഞ്ഞു. പതിറ്റാണ്ടുകളായി പലരും ഇരുന്നു മിനുസമായ മരബഞ്ചിൽ ഒരറ്റത്ത് ഇരിക്കുമ്പോൾ ചായക്കടക്കാരൻ പറഞ്ഞു. "സൂക്ഷിക്കണം ട്ടോളൂ കാലിന് ഇളക്കമുണ്ട്. അല്ലെങ്കി ലും ഇളക്കമില്ലാത്ത എന്തുണ്ട് ലോകത്തിൽ അല്ലേ," എന്തോ വലിയ തത്ത്വം പറഞ്ഞ ചാരിതാർത്ഥ്യത്തോടെ അയാൾ ജോലിയിൽ മുഴുകി.
 
അധികം വൈകാതെ കട അടക്കുവാനുള്ള മട്ടാണ്. കണ്ണാടി അലമാറയിൽ ഏതാനും തണുത്ത പരിപ്പു വടകൾ മാത്രമുണ്ട്. സമോവറിന്റെ താഴത്തെ തട്ടിൽ പൊട്ടിയ ചട്ടുകത്തിന്റെ വാലു കൊണ്ട് രണ്ടു തട്ടു തട്ടി ചാരം പറപ്പിച്ച് കനലിനെ ഒന്നു തെളിയിച്ച ശേഷം നിറഞ്ഞ തേയില സഞ്ചി താഴെ വെച്ച ടിന്നിലേക്ക് തട്ടി അയാൾ. ചായ സഞ്ചിയൊന്നു പുറം മറിച്ചു കുടഞ്ഞു. രണ്ട്  ടീസ്പൂ ൺ പൊടി തകര ഡബ്ബയിൽ നിന്നു കോരിയിട്ട് പാട്ടക്കു മുകളിൽ ചേർത്തു പിടിച്ച് ടാപ്പു തുറന്നു.
 
നീരാവി പറക്കുന്നതിനൊപ്പം ചായയുടെ മണം പരന്നു. പൊടി മോശമല്ല, ഭരതൻ ഓർത്തു.മായം ചേർത്ത പൊടി ആയിരുന്നെങ്കിൽ ഈ മണം പരക്കില്ല. നാട്ടിൻ പുറത്താണ്  ക്രുത്രിമ പൊടികളുടെ മാർക്കറ്റ് എന്നതാണ് സത്യം. നിരോധിച്ച കോൾട്ടാർ ചായ മൊക്കെ പൊടിയിൽ ഉണ്ടാകും. ഒന്നര കരണ്ടി പാൽ ഒരു സ്പൂൺ പഞ്ചസാര ഇട്ട ചി ല്ലു ഗ്ലാസിലേക്ക്  പകർന്നു. കോപ്പയിലേക്കിറങ്ങിയ ഡിക്കേഷൻ ഒരിക്കൽ കൂടി ചായസഞ്ചിയിൽ കൂടി ചില്ലുഗ്ലാസിലേക്കു പകർന്നു. പതിയെ പാലിന്റെ നിറം മാറുന്ന കാഴ്ച്ച നോക്കി ഇരുന്നു. സമോവറിൽ ചായ കൂട്ടുന്നത് കാണാൻ രസമാണ്.
 
 
ചില്ലുഗ്ലാസ് കയ്യിലെടുത്ത് അതിന്റെ ഉള്ളടക്കത്തെ രണ്ടുപ്രാ വശ്യം പൊക്കി അടിച്ച് ഗ്ലാസിന്റെ പുറവും അടി ഭാഗവും ഒഴുക്കൻ മട്ടിലൊന്നു തുടച്ച് കടക്കാരൻ ഭരതനു മുന്നിൽ വെച്ചു. ഒരു ചെറിയ ഇലച്ചീന്തിൽ രണ്ടു തണുത്ത വടയും. ഒന്നും പറയാതെ തന്നെ കൊണ്ടു വെച്ചതല്ലേ. ഇരിക്കട്ടെ എന്നു കരുതി. എങ്ങോട്ടാ ഇവിടൊന്നും മുൻപ് കണ്ടിട്ടി ല്ലല്ലോ എന്ന ചോദ്യത്തിന്  "ഒരിത്തിരി തെക്കുന്നാ " എന്ന മറുപടി തൽക്കാലം അയാളെ തൃപ്തിപ്പെടുത്തിയതായി തോന്നി.
 
ചതഞ്ഞു കിടക്കുന്ന വടയെ  ഇറക്കാനായി ചായ കൊണ്ട് ഒന്നു നനച്ചു കൊടുത്തു. " ഈ യശോദാമ്മയുടെ വീട് എവിടെയാ" . ഒന്നുമറിയാത്ത ഭാവത്തിൽ ഭരതൻ അന്തരീക്ഷത്തിൽ ഒരു ചോദ്യമിട്ടു കൊടുത്തു.  "അങ്ങനെ വരട്ടെ ആളെക്കണ്ടപ്പോഴേ എനിക്കു തോന്നി ഇതു പോലെ എന്തെങ്കിലും നിയോഗം കൊണ്ട ആളായിരിക്കും എന്ന്. കനാൽ വരമ്പിൽ ഒന്നര നാഴിക പടിഞ്ഞാട്ട്  പോകണം, എന്നയാൾ പറഞ്ഞു നിർത്തിയപ്പോഴേക്കും തലയിലെ തോർത്തു കൊണ്ടുള്ള കെട്ടഴിച്ച് കുടഞ്ഞ് മുഖം തുടച്ച് ഒരാൾ കയറിവന്നു.
 
മൂത്താരെ ഒരു ചായ എന്നു പറഞ്ഞ് അയാൾ ഭരതനു സമീപംവന്നിരുന്നു. വിയർപ്പിന്റെ ഗന്ധം വമിക്കുന്ന ഉടലിന്റെ സാമീപ്യം ഒട്ടൊരസഹ്യത യോടെ ഭരതൻ സഹിച്ചു. മൂത്താരെ പാലു കൂടിയാലും പൊടിയും പഞ്ചാരയും ഒട്ടും കുറയണ്ടാട്ടോളിൻ. പറഞ്ഞു പഴകി പിഞ്ഞിത്തുടങ്ങിയ ഫലിതം പറഞ്ഞ അയാൾ മാത്രം ചിരിച്ചു.
 
"കണ്ടമുത്താ നീയ് യശോദാമ്മയുടെ വീട് വഴിക്കാണോ പോണത് "ചായക്കടക്കാരൻ ചോദിച്ചു.” "അതേലോ ആയമ്മ ഒന്നു രണ്ടു കൂട്ടം സാമാനങ്ങള് വാങ്ങാൻ പറഞ്ഞിട്ടുണ്ട്". "ന്നാ നീയൊരു കാര്യം ചെയ്യ് ഈ ആളേം കൂടി നെന്റൊപ്പം കൂട്ടിക്കോ" .
 
അതിനിടെ ചായ കുടിച്ചു കഴിഞ്ഞ കണ്ടമുത്തന്റെ കാശ്കൂടി ഭരതൻ കൊടുത്തതോടെ അയാൾക്കു സന്തോഷമായി. "പിന്നെ കാണാം മൂത്താരെ നടക്കിൻ കുട്ട്യേ, മോന്തി ആയി " എന്നുപറഞ്ഞ് അയാൾ പുറത്തിറങ്ങി. കൂടെ ഭരതനും .
 
"സാതനങ്ങളൊക്കെ വാങ്ങീട്ടുണ്ടോ" എന്ന ചോദ്യത്തിന് എന്തു സാധനങ്ങളാണെന്ന ഭരതന്റെ ചോദ്യം അയാളെ അത്ഭുതപ്പെടുത്തി.
"അതു ശരി. ആദിക്ക് വരണതാണല്ലേ. അതാണ് അറിയാത്തത്. കുപ്പി,കോഴി, കാശ് ഇതൊക്കെ വേണം.
 
"ഇവിടെ ഇതൊക്കെ എങ്ങനെ സംഘടിപ്പിക്കാനാ " എന്ന ഭരതന്റെചോദ്യത്തി ന് കണ്ടമുത്തന്റെ ചിരിയായിരുന്നു മറുപടി." കാശ്  തരീൻ ഞാൻ കൊണ്ടോരാം " അയാൾ പറഞ്ഞു.
 
“അതിനകം അവർ അ ങ്ങാടിയുടെ അതിർത്തിയിലെത്തിയിരുന്നു. മാരിയമ്മൻ കോവിലിന്റെ മുൻപിലുള്ള ആൽത്തറയിൽ ഭരതന്നെ ഇരുത്തി. "ഇപ്പൊ വരാം ട്ടോളിൻ ങ്ങള് വരണ്ട എക്ശൈശ് ആണ്ന്ന് കരുതും. " എന്നും പറഞ്ഞ് കണ്ടമുത്തൻ ആഞ്ഞു നടന്നു.
 
താൻ അവിടെ എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് അയാൾ ഓർത്തു. ഉൻമേഷം കുറഞ്ഞ നാളുകളിൽ ആഫീസിൽ പോകുന്നതു കുറഞ്ഞു. വീട്ടിൽ വഴക്കു തുടങ്ങിയതോടെ അവളും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. കാലിൽ അസഹ്യമായ വേദന തോന്നുന്നതിന്റെ കാരണം ചോദിച്ച തന്നെ സഹപ്രവർത്ത കനാണ് ശിങ്കപ്പണിക്കരിലേക്ക് എത്തിച്ചത്.
 
ആ നാട്ടിലെ പേരു കേട്ട ഗണകൻ ആണയാൾ. വാരി വെച്ച് നോക്കാം എന്നു പറഞ്ഞ് അയാൾ കവിടി സഞ്ചി എടുത്തു. ശ്ലോകങ്ങളും മൊഴികളും പുറത്ത്  വന്നത് ഒന്നും ഭരതന് മനസ്സിലായില്ല. "പറയാൻ പാ ടില്ല, എന്നാലും കൂടെ വന്ന ആളുടെ കാര്യം കുറച്ചു പരുങ്ങലാണ്,'  പണിക്കർ നെറ്റിതടവി കൂട്ടുകാരനെ നോക്കി.
 
"എന്തായാലും പറയിൻ ഗുരുവേ.' സുഹൃത്ത് പ്രോത്സാഹിപ്പിച്ചപ്പോൾ പണിക്കർ പറഞ്ഞു തുടങ്ങി. “കതപ്പാണ് ഉണ്ണീ, കൊടും വിനയാണ് " ."കരുവിനെ ബാധിച്ചത് ഒഴിപ്പിക്കണം. എന്നാലേ തെളിയൂ. കിഴക്കു ദിക്കിൽ ആളുണ്ട്  നിവർത്തി ആകും ". ദക്ഷിണ വെച്ച് അവർ ഇറങ്ങി.
 
സുഹൃത്തിന്റെ അന്വേഷണമാണ് ഇവിടേയും യശോദാമ്മയിലും എത്തിച്ചത്. "ദാ എല്ലാം കിട്ടി സെഞ്ചിയിൽ ആക്കി. നമ്മക്ക് പുഗ്ഗാം " അയാൾ മുന്നിൽ നടന്നു. സഞ്ചിയിൽ നിന്നും പൂവൻ കോഴി കൊക്കി.
"മുണ്ടാണ്ടിരി കോഴീ നടക്കുന്നതിനിടെ അയാൾ പ റഞ്ഞു.
 
കനാൽ വരമ്പിൽ നിന്നും വൈകാതെ അവർ മറ്റൊരു വഴിയിലേക്കു തിരിഞ്ഞു. ഏറെക്കുറെ വിജനമായ
ഒറ്റടിപ്പാത നീണ്ടു കിടക്കുന്നു. വെളിച്ചം കുറഞ്ഞു വരുന്നുണ്ട്. ആ വഴി അതിലും ചെറിയ ഇടവഴിയിലെത്തി. കല്ലുകൾ തള്ളി നിൽക്കുന്ന പടവുകൾ കയറി വീണ്ടും ഇറങ്ങി അവർ ഒരു മുറ്റത്ത് എത്തി. കോലായിൽ കത്തിച്ചു വെച്ച ചിമ്മിനി ഒന്നാളി കത്തി.
 
മുറ്റത്തിന്റെ അതിർത്തിയിലെ കോവിലിൽ കൽവിളക്കിലെ നാളം കാറ്റിൽ നിഴലിളക്കമുണ്ടാക്കുന്നു. "ആരാത്" കാൽപ്പെരുമാറ്റം കേട്ട് അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം ചോദിച്ചു.
 
“ഞാനാ മുത്തനാ അമ്മേ"
കണ്ട മുത്തൻ മുരടനക്കി ക്കൊണ്ട് പറഞ്ഞു. അയാളുടെ ശബ്ദത്തിൽ വിധേയത്വം കലർന്നതായി ഭരതൻ അറിഞ്ഞു. "നീയെന്താ ഇത്ര വൈകിയേ". "ഞാനൊറ്റക്കല്ല ഒരാളും കൂടി ഇണ്ട് ".
 
റാന്തൽ കൈയ്യിൽ തൂക്കി പുറത്തിറങ്ങിയ സ്ത്രീ വിളക്ക് ഉയർത്തി അവരെ നോക്കി. ഭരതന് ആ കാഴ്
ച്ച ഉൾക്കൊള്ളാനാകുന്നതിലും അധികമായിരുന്നു.
പഴുത്ത ചെറുനാരങ്ങയുടെ നിറവും മുട്ടോളമെത്തുന്ന മുടിയും ചൂഴ്ന്നിറങ്ങുന്ന നോട്ടവും. " പേടിക്കേണ്ട വരൂ" എന്ന അവരുടെ ശബ്ദത്തിന് നിഷേധിക്കാനാവാത്ത ഒരു ആജ്ഞാ സ്വഭാവമുണ്ടായിരു ന്നു.
 
സഞ്ചിയിലെ സാധനങ്ങൾ കണ്ട മുത്തൻ സൂക്ഷിച്ചു കോലായിൽ വെച്ചു.
കാലു കെട്ടിയ ചേവൽ കണ്ണുകൾ ചിമ്മി തുറന്നു കൊണ്ടിരുന്നു. കുപ്പികൾ താഴെ വെക്കുമ്പോൾ ശബ്ദമുണ്ടാക്കി. ആഗതമാകുന്ന അന്ത്യം കാണുന്ന പോലെ.
 
"മുത്താ എത്രയാ നിനക്കു ഞാൻ തരേണ്ടത് "എന്ന ചോദ്യത്തിന്. " ഒന്നും വേണ്ട അമ്മേ എല്ലാം മൂപ്പർ തന്നു " എന്നാണ് മുത്തൻ പറഞ്ഞത്. "ഞാൻ ഇറങ്ങാണ്. അമ്മേ നാളെ വരാം " മുത്തൻ യാത്ര പറഞ്ഞപ്പോൾ ഭരതൻ കുറച്ചു പണം അയാളുടെ കൈ പിടിച്ച് കൈയ്യിൽ വെച്ച് തോളിൽ തട്ടി. തലയാട്ടിക്കൊണ്ട് മുത്തൻ പടി കയറി പോയി.
 
ആ കിണറ്റിൻ കരയിൽ പോയി കൈകാലുകൾ കഴുകിവരൂ ഞാൻ അപ്പോഴേക്കും കോവിൽ അടച്ചു വരാം. ഒഴുകി നീങ്ങുന്ന പോലെ അവർ കോവിലിലേക്കു പോകുന്നത് ഭരതൻ നോക്കി നിന്നു. കാലുകൾ നിലത്തു മുട്ടുന്നുണ്ട്.
 
കിണറ്റിൻ കരയിലുള്ള ബക്കറ്റു നിറയെ വെള്ളം കോരി എടുത്തു. രണ്ടു കൈ കൊണ്ടും എടുത്ത്  മുഖത്തൊഴിച്ചു. കാലുകൾ നന്നായി കഴുകി. സോപ്പ് അവിടെ ഒരു കല്ലിൻ പു റത്ത് ഉണ്ടായിരുന്നു. ഒന്നു
രണ്ടു കൈ വെള്ളം കുടിച്ചു. അകത്തേക്കിറങ്ങി ചെ ല്ലുന്ന കുളിർമ്മ.
 
തിരിച്ചു  വീട്ടിനരികിൽ എത്തിയ ഭരതനെ വിളക്കു കാണിച്ച് തെക്കേ ചായ് പ്പിലേക്ക് നടത്തി. അവിടെ ഏതാനും വിളക്കുകളും മറ്റും ഉണ്ടെങ്കിലും ഏറ്റവും അറ്റത്തുള്ള കൽ വിളക്കിൽ ഒരൊറ്റ തിരി മാത്രം കത്തിക്കൊണ്ടിരുന്നു.
 
കയറിയ വാതിൽ കൂടാതെ എതിർവശത്തായി ഒരു വാതിൽ കൂടി ഉണ്ട്. യശോദാമ്മ ആ വാതിലിൽ
മുട്ടി. ശബ്ദമുണ്ടാക്കിക്കൊണ്ടു തുറന്ന ഒരു വാതിൽ പാളിക്കു മുന്നിൽ കോഴിയും മദ്യവും അവർ വെച്ചു . രോമാവൃതമായ ഒരു കൈ അവയെ എടുത്തു. അകത്തും ഇരുട്ടായതു കൊണ്ട് ആളെ നിഴൽ പോലെ മാത്രം കാണാം.
 
വാതിൽ അടഞ്ഞു. ഒരു പുല്ലുപായ നിലത്തു വിരിച്ച് അതിൽ ഭരതനെ വിളക്കിനഭിമുഖമായി ഇരുത്തി. പ്രത്യേക ആവർത്തിയിൽ അവർ എന്തോ മന്ത്രിക്കുന്നതായി ഭരതനു തോന്നി. ഒരു ഓല കിണ്ണത്തിൽ പകുതിയിലധികം വെള്ളമെടുത്ത് ഭരതന്റെ അഭിമുഖമായി ഇരുന്ന് തന്റെ വലതുവശത്ത് ആ കിണ്ണം വെച്ചു.
 
വേദന ഉള്ള കാൽ നീട്ടി വെക്കാൻ ആവശ്യപ്പെട്ട യശോദാമ്മ ഒരു നിമിഷം കണ്ണടച്ചിരുന്നു. ഒരു വിറയൽ അവരിൽ ആവേശിച്ചതാ യി അയാൾക്കു തോന്നി. ആവേഗം കൂടിയ ശ്വാസത്തോടെ രണ്ടാമത്തെ കുപ്പി അവർ സ്വന്തം വായിലേക്കു കമഴ്ത്തി. പിന്നീ ട് അയാളുടെ കാലിലെ പെരുവിരലിനും തൊട്ടടുത്ത വിരലിനുമിടയിൽ അവരുടെ ചുണ്ടമർന്നു.
 
തന്നിൽ നിന്നും എന്തോ അവർ വലിച്ചെടുക്കുന്നതായി അയാൾക്ക്‌ തോന്നി. ഇടക്കിടെ കിണ്ണത്തിലെ വെ ള്ളത്തിലേക്ക് അവർ തുപ്പുന്നതും. എന്തൊക്കെയോ അതോടൊപ്പം വെള്ളത്തിൽ വീഴുന്നതും അയാൾ അറിഞ്ഞു. വീണ്ടും കാൽവണ്ണ തുട എന്നിവിടങ്ങളിൽ അവർ ആവർത്തിച്ചു. ആ സമയമത്രയും അനങ്ങാനാകാതെ മരവിപ്പിക്കപ്പെട്ട പോലെ അയാൾ അവിടെ കിടന്നു. കിണ്ണത്തിൽ വെൺ കടുകും. ഇരുമ്പ് ആരുകളും എല്ലിൻ പൊട്ടും മറ്റു ആ ഭിചാര ദ്രവ്യങ്ങളായി തരിച്ചു കിടന്നു.
 
അവർ ചുണ്ടമർത്തിയ ഇടങ്ങളിൽ ധാരയിടാനുള്ള മരുന്നും കൊണ്ട് പ്രായമായ ഒരു സ്ത്രീ ആ മുറിയിലെത്തി. അസഹനീയമായ വേദന അപ്പോൾ മാത്രം ഭരതന് അനുഭവപ്പെട്ടു. ദക്ഷിണ അവരുടെ
കാൽക്കൽ വെച്ച് അയാ ൾ പടിയിറങ്ങി. ഒന്നും പറ യേണ്ടതില്ല എന്ന് അവർ ആംഗ്യം കാണിച്ചിരുന്നു.
 
കച്ചേരി പടിയിൽ നിന്നും അവസാനത്തെ ബസ്സിൽ അവസാന യാത്രക്കാരനാ യി അയാൾ കയറി. 
---------------
ശങ്കരനാരായണൻ  ശംഭു
പാലക്കാട് സ്വദേശം. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഡിവിഷണൽ അക്കൗണ്ട്  ഓഫീസർ ആയി റിട്ടയർ ചെയ്തു.  റിട്ടയര്മെന്റിനു ശേഷം യാത്രാവിവരണങ്ങളും കഥകളും എഴുതുന്നു.
ഭാര്യ അജിത്കുമാരി അന്തർജ്ജനം (ഹെഡ്മിസ്ട്രസ്, യു.ജെ.ബി.എസ്, കുഴൽമന്ദം) മകൾ ദീപ്തി ബാംഗളൂരിൽ ഒരു സ്റ്റാർട്ട് അപ്പ് സ്ഥാപനം  നടത്തുന്നു. 
 

Facebook Comments

Comments

  1. Unnikrishnan Peramana,

    2021-06-22 08:54:59

    ആഭിചാരക്രീയയുദെ മനൊഹരമായ ചിത്രം നൽകുന്നു കഥാകാരൻ. നന്നായിട്ടുണ്ട്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജീവിതമേ...! ( കവിത : ശിവദാസ് . സി.കെ)

മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)

സാല്മൻ ജന്മം (ജെയ്സൺ  ജോസഫ്, കഥാമത്സരം -178)

ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

സാന്താക്ലോസ് അപ്പാപ്പൻ (പീറ്റര്‍ ചക്കാലയ്ക്കല്‍, കഥാമത്സരം -176)

ശീലാബതി (ബഹിയ, കഥാമത്സരം -175)

സയനേഡ് (മുഹമ്മദ് അഫ്സൽ വി.എം, കഥാമത്സരം -174)

ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)

തരിശ് (കവിത: സന്ധ്യ എം)

കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)

കണ്ടറിയാം കൊണ്ടറിയാം (കവിത: ഉമര്‍ ഫറോഖ്)

വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)

ശിലപോലൊരു പെൺമ (വത്സല നിലമ്പൂർ, കഥാമത്സരം -173)

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

View More