Image

ഫേസ്ബുക്കിലൂടെ പണം വാങ്ങി നിരവധി പേരെ തേച്ച 'അശ്വതി അച്ചു' ഒടുവില്‍ പിടിയില്‍

Published on 16 June, 2021
ഫേസ്ബുക്കിലൂടെ പണം വാങ്ങി നിരവധി പേരെ തേച്ച 'അശ്വതി അച്ചു' ഒടുവില്‍ പിടിയില്‍


ശാസ്താംകോട്ട: യുവതികളുടെ ചിത്രം ദുരുപയോഗം ചെയ്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്ക് തട്ടിപ്പ് നടത്തിയ യുവതിയെ പോലീസ് പിടികൂടി. കൊച്ചി സ്വദേശികളായ പ്രഭയും രമ്യയും നല്‍കിയ പരാതിയിലാണ് ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെ ശൂരനാട് പോലീസ് പിടികൂടിയത്. 32കാരിയായ അശ്വതി രമ്യയുടെയും പ്രഭയുടെയും ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കളുമായി മെസഞ്ചറിലൂടെ സൗഹൃദം സ്ഥാപിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. 

അനുശ്രീ അനുവിന്റെ ബന്ധുവെന്ന് പറഞ്ഞ് പ്രതിയായ അശ്വതി യുവാക്കളെ നേരില്‍ക്കണ്ടും അക്കൗണ്ട് വഴിയും പണം സ്വീകരിക്കുകയായിരുന്നു. നാലു വര്‍ഷത്തിനിടെ സമാന രീതിയില്‍ തട്ടിപ്പിനിരയായ യുവാക്കള്‍ ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്ന കുറിപ്പ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പോലീസ്. 

തുടര്‍ന്ന് സുഹൃത്തുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയെ കണ്ടെത്തി ശൂരനാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക