Image

നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാര്‍ അന്തരിച്ചു

Published on 16 June, 2021
നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാര്‍ അന്തരിച്ചു


കോഴിക്കോട്: നാടകകൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ  പറമ്പില്‍ബസാര്‍ അരളിയില്‍ എ ശാന്തകുമാര്‍ (52) നിര്യാതനായി.  അര്‍ബുദബാധയെത്തുടര്‍ന്നുള്ള ചികിത്സക്കിടെ കോവിഡും ന്യൂമോണിയയും പിടിപെട്ടിരുന്നു. ബുധനാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കല്‍  കോളേജിലായിരുന്നു അന്ത്യം. 

>സംഗീത നാടക അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മരം പെയ്യുന്നു,  കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി,  കുരുടന്‍ പൂച്ച, പതിമൂന്നാം വയസ്, ന്റെ പുള്ളിപൈ കരയാണ്, ഒറ്റ രാത്രിയുടെ കാമുകിമാര്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 

കുരുവട്ടൂര്‍ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോല്‍വങ്ങളില്‍ ശ്രദ്ധേയമായ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ പ്രതിസന്ധിയെ മുന്‍കൂട്ടി വിവരിച്ച ന്റെ പുള്ളിപൈ കരയാണ് എന്ന നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഭാര്യ:ഷൈനി. മക്കള്‍: നീലാഞ്ജന. സഹോദരങ്ങള്‍: ജഗനിവാസന്‍, രാജന്‍. പരേതരായ ഡോ. എ സോമന്‍, പുഷ്പ. പിതാവ്: പരേതനായ ഇമ്പിച്ചുണ്ണിമാസറ്റര്‍, മാതാവ്: പരേതയായ കല്യാണി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക