Image

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍

Published on 16 June, 2021
ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എന്‍.എസ്.ക്യു.എഫ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതലും നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രാക്ടിക്കല്‍ പരിശീലനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് 2021 ജൂണ്‍ 17-ാം തിയതി മുതല്‍ 25 വരെ ആവശ്യമെങ്കില്‍ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്‌കൂളില്‍ എത്താവുന്നതും സ്‌കൂളിന്റെ നിര്‍ദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പ്രായോഗിക പരിശീലനം നേടാവുന്നതുമാണ്.

 പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും പുനഃക്രമീകരിച്ചിട്ടുണ്ട്. സമയക്രമം നല്‍കിയിട്ടില്ലാത്ത വിഷയങ്ങള്‍ക്ക് മുന്‍
വര്‍ഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രായോഗിക പരീക്ഷകള്‍ക്ക് ലഭ്യമാകുന്നത്ര ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കാനായി നല്‍കുന്നതാണ്. വിദ്യാര്‍ഥികളുടെ ഹാജര്‍ അധ്യാപകര്‍ തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാര്‍ത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക