ഷാര്‍ജയില്‍ വഴക്കിനിടെ തടസ്സംനിന്ന മലയാളി യുവാവ് കുത്തേറ്റു മരിച്ചു
Published on 17 June, 2021
നെടുങ്കണ്ടം: ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയനെ (28) കുത്തേറ്റു മരിച്ച നിലയില്‍ ഷാര്‍ജയിലെ അബു ഷഗാരയില്‍ കണ്ടെത്തി. നൈജീരിയന്‍ പൗരന്മാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.
വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റില്‍ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ തടസ്സം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേറ്റു. ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് നൈജീരിയക്കാര്‍ താഴേക്കിട്ടു.
അപകടമരണമെന്നു വരുത്തിത്തീര്‍ക്കാനാണ് ഫ്ലാറ്റിനു മുകളില്‍ നിന്നു താഴേക്കിട്ടത് എന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ജെന്റ്സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല