ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്, ശിവാജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ആറു നവാഗത സംവിധായകര്‍ ഒരുക്കിയ ആറ് സിനിമകളുടെ ആന്തോളജി ചിത്രമായ
'ചെരാതുകള്‍' സൈന പ്ലേ ഒടിടി യില്‍ റിലീസായി. മാമ്ബ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്ബ്ര നിര്‍മ്മിക്കുന്ന 'ചെരാതുകള്‍' എന്ന ആന്തോളജി സിനിമയില്‍ മനോഹരി ജോയ്, പാര്‍വതി അരുണ്‍, മരിയ പ്രിന്‍സ്, ബാബു അന്നൂര്‍, അശ്വിന് ജോസ്, അനൂപ് മോഹന്‍ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു.
അനു കുരിശിങ്കല്‍, ഫവാസ് മുഹമ്മദ്, ജയേഷ് മോഹന്‍, സാജന് എസ് കല്ലായി, ഷനൂബ് കരുത്ത്, ശ്രീജിത്ത് ചന്ദ്രന് തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ് 'ചെരാതുകള്‍' എന്ന സിനിമയിലുള്ളത്. വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന് ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന് എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ: മാത്യു മാമ്ബ്രയും അനു കുരിശിങ്കലുമാണ്.
സംവിധായകര്‍ എന്ന പോലെ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും ഇതില്‍ അണിനിരക്കുന്നു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നാല്പതിലധികം അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് 'ചെരാതുകള്‍'.