Image

'ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്':;മമ്മുട്ടിയെ കുറിച്ച്‌ രഞ്ജി പണിക്കര്‍

Published on 18 June, 2021
'ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണ്':;മമ്മുട്ടിയെ കുറിച്ച്‌ രഞ്ജി പണിക്കര്‍
കൊച്ചി:   മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ തിരക്കഥാകൃത്തും, നിര്‍മാതാവും, സംവിധായകനും, അഭിനേതാവും, സംഭാഷണ രചയിതാവും പത്രപ്രവര്‍ത്തകനും കവിയുമാണ് രഞ്ജി പണിക്കര്‍. മലയാള ചലച്ചിത്രങ്ങളില്‍ സ്ഫോടനാത്മകരമായ സംഭാഷണ രീതി ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

എന്നാല്‍ ഇപ്പോള്‍ മമ്മൂക്കയുമായി വഴക്കുണ്ടാകുന്ന ഓര്‍മ പങ്കു വച്ചിരിക്കുകയാണ് രഞ്ജി പണിക്കര്‍.


'ചിലപ്പോള്‍ ഡബിങ് തിയേറ്ററില്‍ ഇരിക്കുമ്ബോള്‍, എന്നാല്‍ നിങ്ങള്‍ വന്നങ്ങ് ഡബ് ചെയ്യ്' എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി ചെയ്തിട്ടുമുണ്ട്. എനിക്കങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മമ്മൂട്ടി പറയുന്നത്' രണ്‍ജി പണിക്കര്‍ പറയുന്നു

ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുന്നത് എപ്പോഴും ഡയലോഗിന്റെ കാര്യത്തിലാണെന്നാണ് അദ്ദേഹം പറയുന്നത്. മിക്ക കഥാപാത്രങ്ങള്‍ക്കും വേണ്ടി നീളന്‍ ഡയലോഗുകള്‍ എഴുതിക്കൊണ്ടു ചെല്ലുമ്ബോള്‍ അതൊക്കെ കടിച്ചാല്‍ പൊട്ടാത്തതാണെന്നും, അവയ്ക്കൊക്കെ നീളം കൂടുതലാണെന്നും പറ‍ഞ്ഞ് മമ്മൂക്ക വഴക്കിടാറുണ്ടെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക