Image

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

Published on 18 June, 2021
കടുത്ത ഡെങ്കിപ്പനി:   സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു
'കടുത്ത ഡെങ്കിപ്പനിയെ തുടര്‍ന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവില്‍. നടിയുടെ സഹോദരി സ്നേഹയാണ് ഈ വിവരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാന്ദ്ര ഐസിയുവില്‍ ചികിത്സയിലാണ്

'ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണം.'- എന്ന് സ്നേഹ ഫേസ്‍ബുക്കില്‍ കുറിച്ചു.

ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സാന്ദ്ര. ആമേന്‍, സഖറിയയുടെ ഗര്‍ഭണികള്‍, ആട് തുടങ്ങിയ ചിത്രങ്ങളില്‍ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. 'സൂപ്പര്‍ നാച്യുറല്‍' എന്ന യുട്യൂബ് ചാനലും താരത്തിന് സ്വന്തമായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക