Image

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

Published on 18 June, 2021
ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍
കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന വിവരമറിയിച്ച് മോഹന്‍ലാലും ആന്റണി പെരുമ്പാവൂറും. ഓഗസ്റ്റ് 12ന് പടം തിയേറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂറും ഫേസ്ബുക്കില്‍ കുറിച്ചു.

‘സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു,’ ഇരുവരും ഫേസ്ബുക്കില്‍ എഴുതിയതിങ്ങനെയാണ്.

കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളിലും റിലീസ് ഉണ്ടാവും.മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്.പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്‌റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

100 കോടി രൂപയാണ് ബജറ്റ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക