Image

കോക്ക കോളയ്ക്ക് കിട്ടിയ പണി അവസരമാക്കി ഫെവിക്കോളിന്റെ പരസ്യം

ജോബിന്‍സ് തോമസ് Published on 19 June, 2021
കോക്ക കോളയ്ക്ക് കിട്ടിയ പണി അവസരമാക്കി ഫെവിക്കോളിന്റെ പരസ്യം
കഴിഞ്ഞ ദിവസം യൂറോക്കപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വാര്‍ത്താ സമ്മേളനത്തിനിടെ തന്റെ മേശയിലിരുന്ന കോക്ക കോള
 കുപ്പികള്‍ എടുത്തു മാറ്റിയ ശേഷം വെളളത്തിന്റെ കുപ്പി ഉയര്‍ത്തി കാട്ടിയത്. 

ഈ പ്രവൃത്തി കോളയ്ക്ക് കൊടുത്ത പണി ചെറുതായിരുന്നില്ല തൊട്ടുപിന്നാലെ കോളയുടെ വിപണിമൂല്ല്യം ഇടിഞ്ഞത് 400 കോടി യുഎസ് ഡോളറായിരുന്നു. യൂറോക്കപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറായിരുന്നു കോക്ക കോള
. ഇതിനാല്‍ തന്നെ റൊണാള്‍ഡോയെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. 

എന്നാല്‍ ഇപ്പോള്‍ ഫെവിക്കോള്‍ കമ്പനി കോക്ക കോളയ്ക്ക് കിട്ടിയ പണി ഒരു അവസരമാക്കി മാറ്റയതാണ് ചര്‍ച്ചയാകുന്നത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പുതുതായി പോസ്റ്റ് ചെയ്ത പരസ്യമാണ് വിഷയം. റൊണാള്‍ഡോ വാര്‍ത്താ സമ്മേളനം നടത്തിയ അതേ മേശപ്പുറത്ത് രണ്ട് ബോട്ടില്‍ ഫെവിക്കോള്‍ എഡിറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. 

ഒപ്പം ഒരു വാചകവും 'എടുത്തുമാറ്റാനുമാവില്ല മൂല്ല്യം കുറയ്ക്കാനുമാവില്ല ' ഫെവിക്കോളിന്റെ മാര്‍ക്കറ്റിംഗ് മികവിന് വലിയ പ്രചാരമാണ് ഇതോടെ ലഭിച്ചത്. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്യുകയും മാര്‍ക്കറ്റിംഗ് തന്ത്രത്തെ അനുമോദിക്കുകയും ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക